കരുത്തനായി തിരിച്ചു വരാൻ ഈ ചിത്രങ്ങൾ പ്രചോദനമാകും; പൂജ്യത്തിന് പുറത്തായ ചിത്രങ്ങൾ പങ്കു വെച്ച് പൂരൻ
ഒരു സീസണില്‍ ഡയമണ്ട് ഡക്ക്, ഗോള്‍ഡന്‍ ഡക്ക്,സില്‍വര്‍ ഡക്ക്, ബ്രോൺസ് ഡക്ക് എല്ലാം സ്വന്തം പേരിലാക്കിയ നാണക്കേടിന്‍റെ റെക്കോര്‍ഡ് പൂരന്‍റെ പേരിലാണ്.
കളിച്ച ഏഴ് കളികളില്‍ നാലിലും സംപൂജ്യന്‍. പഞ്ചാബ് കിങ്സ് താരം നിക്കോളാസ് പൂരനെ ഇത്തവണ വിടാതെ പിടിച്ചിരിന്നത് പൂജ്യത്തിന്‍റെ ദുര്‍ഭൂതമാണ് . ഈ ഐപിഎൽ സീസൺ പകുതി വഴിയിൽ നിർത്തുമ്പോൾ ഇതുവരെ ഏഴ് മത്സങ്ങളില്‍ നിന്നായി പൂരന് ആകെ നേടാനായത് 28 റണ്‍സാണ്. ഉയര്‍ന്ന സ്കോര്‍ ആകട്ടെ 19 റണ്‍സും. അതില്‍ നാല് മത്സരങ്ങളില്‍ ഒരു റണ്‍സ് പോലും അക്കൌണ്ടില്‍ ചേര്‍ക്കാന്‍ കഴിയാതെയാണ് താരം തിരിച്ച് ഡഗ് ഔട്ടിലെത്തിയത്.
കോവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ ഉപേക്ഷിച്ചതോടെ ഇനി മത്സരങ്ങൾ നടക്കില്ലെന്ന് ഉറപ്പായി.
ഐപിഎല്‍ പാതി വഴിയില്‍ നിര്‍ത്തിവയ്ക്കേണ്ട സാഹചര്യം ഏറെ സങ്കടമുണ്ടാക്കുന്നു എന്നും അതിന് പിന്നിലുള്ള കാരണങ്ങളും ഹൃദയഭേകമാണെന്നും പൂരൻ ട്വീറ്റ് ചെയ്തു.
The suspension of the tournament and the reasons behind it are heart breaking, but neccessary. See you soon IPL!
— nicholas pooran #29 (@nicholas_47) May 6, 2021
In the meantime I'll be using this picture as my motivation to come back stronger than ever. Keep safe everyone. pic.twitter.com/NS0SyliX5i
കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തിൽ ബൗൾഡ് ആയി പുറത്താകുന്ന തന്റെ ചിത്രത്തിനൊപ്പം സ്കോര്‍ സ്റ്റാറ്റിക്സും അടങ്ങിയ ഇ.എസ്.പി.എന്‍ ക്രിക്ക് ഇൻഫോയുടെ കാർഡ് പങ്കുവെച്ച് കൊണ്ടാണ് നിക്കോളസ് പൂരന്‍ ട്വീറ്റ് ചെയ്തത്.
എത്രയും വേഗം ഐപിഎല്ലിലൂടെ തന്നെ കാണാമെന്നും തന്റെ തിരിച്ചുവരവിനുള്ള പ്രചോദനമായി ഈ ചിത്രത്തെ ഉപയോഗിക്കും എന്ന അടിക്കുറിപ്പോടുകൂടിയായിരുന്നു താരത്തിന്റെ ട്വീറ്റ്
നിക്കോളാസ് പൂരന്‍റെ ഈ സീസണിലെ ഡക്കുകള്‍ക്ക് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. ഒരു സീസണില്‍ ഡയമണ്ട് ഡക്ക്, ഗോള്‍ഡന്‍ ഡക്ക്,സില്‍വര്‍ ഡക്ക് എല്ലാം സ്വന്തം പേരിലാക്കിയ നാണക്കേടിന്‍റെ റെക്കോര്‍ഡ് പൂരന്‍റെ പേരിലാണ്. അതിനൊപ്പം അവസാന മത്സരത്തിലെ ഡക്കിലൂടെ ബ്രോണ്‍സ് ഡക്കും നിക്കോളാസ് പൂരന്‍റെ പേരിലായി. ഒരു സീസണില്‍ ഡയമണ്ട് ഡക്ക് മുതല്‍ ബ്രോണ്‍സ് ഡക്ക് വരെ സ്വന്തം പേരില്‍ കുറിച്ച ലോകത്തെ ഒരേ ഒരു താരമായിരിക്കും നിക്കോളാസ് പൂരന്‍.
ഡയമണ്ട് ഡക്ക്(ഒരു ബോള്‍ പോലും നേരിടുന്നതിന് മുമ്പ് പുറത്താകുക), ഗോള്‍ഡന്‍ ഡക്ക്(നേരിട്ട ആദ്യ പന്തില്‍ പുറത്താകുക), സില്‍വര്‍ ഡക്ക്(നേരിടുന്ന രണ്ടാം പന്തില്‍ പുറത്താകുക). ഇത്രയും 'നേട്ടങ്ങള്‍' ഈ സീസണിലെ മുന്‍ മത്സരങ്ങളില്‍ നിന്ന് സ്വന്തമാക്കിയ പൂരന്‍ അവസാന മത്സരത്തിൽ പുറത്തായത് മൂന്നാം ബോളിലാണെന്നത്(ബ്രോണ്‍സ് ഡക്ക്) മറ്റൊരു യാദൃശ്ചികത. ഏഴ് മത്സരത്തില്‍ നിന്നായി ഇതുവരെ 28 റണ്‍സ് മാത്രമാണ് നിക്കോളാസ് പൂരന് ആകെ നേടാനായത്.