ഐക്യസന്ദേശവുമായി കാസര്‍കോട്ടെ യു.ഡി.എഫ് കണ്‍വെന്‍ഷന്‍

നാളെ ആരംഭിച്ച് മാര്‍ച്ച് 27ന് മുന്‍പായി മുഴുവന്‍ അസംബ്ലി മണ്ഡലം കണ്‍വന്‍ഷനുകളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് യു.ഡി.എഫ് തീരുമാനം.

Update: 2019-03-21 12:06 GMT
Advertising

കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് പിറകെ നടന്ന കാസര്‍കോട്ടെ യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ഐക്യസന്ദേശം കൂടി നല്‍കുന്നതായി. മുസ്ലിംലീഗ് അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഹൈദരലി തങ്ങള്‍ അനുഗ്രഹിച്ച സ്ഥാനാര്‍ത്ഥികളാരും തോറ്റിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Full View

കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായ കാസര്‍കോട് ഡി.സി.സിയിലെ ആഭ്യന്തര കലഹങ്ങള്‍ക്ക് മറുപടിയെന്നോണമായിരുന്നു കാഞ്ഞങ്ങാട്ടെ യു.ഡി.എഫിന്റെ പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍. അവസാന നിമിഷം സീറ്റ് നിഷേധിക്കപ്പെട്ട സുബ്ബയ്യ റൈയടക്കമുള്ള കോണ്‍ഗ്രസ്, ലീഗ്, മറ്റ് ഘടക കക്ഷി നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. കണ്‍വെന്‍ഷന്‍ വേദിയിലേക്കെത്തിയ സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വേദിയില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അനുഗ്രഹം നേടി.

ഹൈദരലി തങ്ങള്‍ അനുഗ്രഹിച്ച സ്ഥാനാര്‍ത്ഥികളാരും തോറ്റിട്ടില്ലെന്നും, സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഭാഗ്യവാനാണെന്നുമായിരുന്നു മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരണം. യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയെങ്കിലും മണ്ഡലത്തില്‍ പ്രചരണത്തിന്റെ ആവേശത്തിലേക്ക് അണികള്‍ എത്തിക്കഴിഞ്ഞു. നാളെ ആരംഭിച്ച് മാര്‍ച്ച് 27ന് മുന്‍പായി മുഴുവന്‍ അസംബ്ലി മണ്ഡലം കണ്‍വന്‍ഷനുകളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് യു.ഡി.എഫ് തീരുമാനം.

Tags:    

Similar News