ഉദുമയിൽ ലീഗ് നേതാവിന്റെ നേതൃത്വത്തിൽ കള്ളവോട്ടും ബൂത്തുപിടുത്തവും നടന്നെന്ന് എല്‍.ഡി.എഫ്

ഉദുമയിലെ 126ആം ബൂത്തില്‍ ലീഗ് നേതാവിന്റെ നേതൃത്വത്തിൽ ബൂത്ത് പിടുത്തം നടന്നുവെന്നാണ് എല്‍.ഡി.എഫ് ആരോപണം

Update: 2019-04-29 14:56 GMT
Advertising

കാസര്‍കോട് ഉദുമയിൽ മുസ്‍ലിം ലീഗ് നേതാവിന്റെ നേതൃത്വത്തിൽ കള്ളവോട്ടും ബൂത്തുപിടുത്തവും നടന്നെന്ന് എല്‍.ഡി.എഫ്. പ്രിസൈഡിങ്ങ് ഓഫീസറെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ എല്‍.ഡി.എഫ് പുറത്തുവിട്ടു. മണ്ഡലത്തിലെ യു.ഡി.എഫ് ശക്തികേന്ദ്രങ്ങളില്‍ നാട്ടിലില്ലാത്തവരുടെ വോട്ട് അനധികൃതമായി രേഖപ്പെടുത്തിയെന്നും എല്‍.ഡി.എഫ് ആരോപിക്കുന്നുണ്ട്.

ഉദുമയിലെ 126ആം ബൂത്തില്‍ ലീഗ് നേതാവിന്റെ നേതൃത്വത്തിൽ ബൂത്ത് പിടുത്തം നടന്നുവെന്നാണ് എല്‍.ഡി.എഫ് ആരോപണം. ലീഗ് പ്രാദേശിക നേതാക്കള്‍ പ്രിസൈഡിങ് ഓഫീസറോട് ഉള്‍പ്പെടെ തട്ടിക്കയറുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഈ ബൂത്തിൽ നാട്ടിലില്ലാത്ത ആളുകളുടെ വോട്ട് രേഖപ്പെടുത്തിയെന്നും 125ആം ബൂത്തിൽ വോട്ടർ പട്ടികയിൽ പേര് നീക്കം ചെയ്ത രണ്ട് പേരുടെ വോട്ട് രേഖപ്പെടുത്തിയെന്നും എൽ.ഡി.എഫ് ആരോപിച്ചു. ‌‌

Full View

ഉദുമ മണ്ഡലം കൂടാതെ കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ മറ്റ് യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളിലും വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും എല്‍.ഡി.എഫ് ആരോപിക്കുന്നു. ഇതിന്‍റെയെല്ലാം തെളിവുകള്‍ ശേഖരിച്ച് നിയമനടപടി സ്വീകരിക്കാനാണ് എല്‍.ഡി.എഫ് നീക്കം. കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തെന്ന യു.ഡി.എഫ് ആരോപണത്തെ അതേ രീതിയില്‍ തന്നെ നേരിടാനാണ് സി.പി.എമ്മിന്‍റെ നീക്കം.

Tags:    

Similar News