തെരഞ്ഞെടുപ്പടുത്തതോടെ പരിശോധനകള്‍ ശക്തമാക്കി ഉദ്യോഗസ്ഥര്‍
കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്നതിനാല്‍ തന്നെ കര്‍ശന പരിശോധനയാണ് കാസര്‍കോട് ജില്ലയില്‍ നടത്തുന്നത്.
Update: 2019-04-12 02:57 GMT
തെരഞ്ഞെടുപ്പടുത്തതോടെ പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്നതിനാല്‍ തന്നെ കര്‍ശന പരിശോധനയാണ് കാസര്‍കോട് ജില്ലയില്‍ നടത്തുന്നത്.
കര്‍ണാടകവുമായി വിവിധ പ്രദേശങ്ങള്‍ അതിര്‍ത്തി പങ്കിടുന്നതിനാല്‍ തന്നെ കനത്ത സുരക്ഷാ പരിശോധനകളാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. എല്ലാ അതിര്‍ത്തികളിലും നടത്തുന്ന വാഹന പരിശോധനക്ക് പുറമേ ജില്ലയിലുടനീളം റോഡുകളില്‍ കര്‍ശന വാഹന പരിശോധനയാണ് നടത്തുന്നത്.
വ്യക്തമായ രേഖകളില്ലാത്ത പണവും മദ്യമുള്‍പ്പടെയുള്ള വസ്തുക്കളുടെ കടത്തും തടയുകയാണ് ഫ്ലയിംഗ് സ്ക്വാഡിന്‍റെ വാഹന പരിശോധനയുടെ പ്രധാന ലക്ഷ്യം. അതിര്‍ത്തിക്കപ്പുറം കര്‍ണാടക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും കര്‍ശനമായ പരിശോധനയാണ് നടക്കുന്നത് .