വെള്ളം ഇറങ്ങി തുടങ്ങിയതോടെ വടക്കന്‍ കേരളം സാധാരണ നിലയിലേക്ക്

വീടുകള്‍ കൂട്ടായ്മകളിലൂടെ വ്യത്തിയാക്കി വീണ്ടും ജീവിതം കെട്ടിപടുക്കുകാന്‍ ഒരുങ്ങുകയാണ് ജനങ്ങള്‍ .

Update: 2018-08-20 11:04 GMT
Advertising

വടക്കന്‍ കേരളത്തില്‍ ഭൂരിഭാഗം ദുരിതാശ്വാസ ക്യാമ്പുകളുടേയും പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങി. ക്യാമ്പുകളില്‍ നിന്ന് തിരിച്ചെത്തിയ ജനങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥ ഭീതിതമാണ്. പലരുടേയും വീടുകളില്‍ ചെളി നിറഞ്ഞു. വീടുകള്‍ കൂട്ടായ്മകളിലൂടെ വ്യത്തിയാക്കി വീണ്ടും ജീവിതം കെട്ടിപടുക്കുകാന്‍ ഒരുങ്ങുകയാണ് ജനങ്ങള്‍ .

നാട്ടുകാരുടേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും കൂട്ടായ്മകളിലൂടെ പഴയ ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള ശ്രമത്തിലാണ് പ്രളയബാധിതര്‍.

166 വീടുകള്‍ പൂര്‍ണമായും 1600 വീടുകള്‍ ഭാഗികമായും തകര്‍ന്ന മലപ്പുറത്ത് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അടക്കമുള്ളവര്‍ ശുചീകതരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പുളില്‍ കഴിയുന്നവരുടെ എണ്ണം പതിനായിരത്തോളമായി കുറഞ്ഞു. രണ്ട് ദിവസമായി മഴ മാറി നിന്നതോടെ കണ്ണൂരില്‍ തലശേരി, തളിപറമ്പ് താലൂക്കുകളില ദുരാതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.

ജില്ലയില്‍ കുടിവെള്ള വിതരണം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വയനാട്ടില്‍ മഴ മാറിയെങ്കിലും റോഡുകള്‍ തകര്‍ന്നതിനാല്‍ ഉള്‍മേഖലയിലേക്കുള്ള ഗതാഗതം ഇപ്പോഴും പ്രയാസകരമായി തുടരുകയാണ്. ചിലയിടങ്ങളില്‍ ഇതിനെ തുടര്‍ന്ന് വൈദ്യസഹായം എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.

Tags:    

Similar News