നെടുമ്പാശേരി വിമാനത്താവളം 26 ന് തുറക്കില്ല; കൂടുതല്‍ സമയം വേണമെന്ന് സിയാല്‍

പ്രളയമുണ്ടാക്കിയ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വ്യക്തമാക്കിയ സിയാല്‍, വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 29ന് പുനരാരംഭിക്കാന്‍ കഴിയുമെന്നും അറിയിച്ചു. 

Update: 2018-08-22 14:17 GMT
Advertising

കനത്ത പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അടച്ചിട്ടിരിക്കുന്ന നെടുമ്പാശേരി വിമാനത്താവളം 26 ന് പ്രവര്‍ത്തനം പുനരാരംഭിക്കില്ല. ഇന്ന് ചേര്‍ന്ന സിയാല്‍ യോഗത്തിലാണ് തീരുമാനം. പ്രളയമുണ്ടാക്കിയ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വ്യക്തമാക്കിയ സിയാല്‍, വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 29ന് പുനരാരംഭിക്കാന്‍ കഴിയുമെന്നും അറിയിച്ചു.

നെടുമ്പാശേരിയില്‍ നിന്ന് 26 ന് വിമാന സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. വിമാനത്താവള ജീവനക്കാരിൽ ഭൂരിഭാഗത്തെയും പ്രളയം ബാധിച്ചതിനെ തുടർന്ന് വിമാനത്താവളത്തിലെ സൗകര്യങ്ങൾ പുനസ്ഥാപിക്കാൻ സമയം ആവശ്യമായതാണ് തീയതി നീട്ടാൻ കാരണം. റണ്‍വേയും സോളാർ പാനലുമടക്കം വെള്ളത്തിനടിയിൽ ആയതോടെയാണ് സർവീസുകൾ നിര്‍ത്തിവെച്ചത്. ആഗസ്റ്റ് 15ന് നാലു ദിവസത്തേക്കായിരുന്നു ആദ്യം പ്രവർത്തനം നിർത്തിവെച്ചിരുന്നത്. വെള്ളം ഇറങ്ങാത്ത സാഹചര്യത്തിൽ നിയന്ത്രണം വീണ്ടും നീട്ടുകയായിരുന്നു. മുല്ലപ്പെരിയാറും ഇടുക്കി – ചെറുതോണി അണക്കെട്ടും തുറന്നതോടെ വിമാനത്താവളത്തിന്റെ ഓപ്പറേഷൻസ് ഏരിയയിലും റൺവേയിലും ടെര്‍മിനലിലുമടക്കം വെള്ളം കയറിയിരുന്നു.

Tags:    

Similar News