ലൈഫ് റാഫ്റ്റ് ബോട്ടുകൾ കായലിൽ ഇറക്കി

കപ്പലുകൾക്ക് അപകടം പറ്റിയാൽ രക്ഷപ്പെടുത്താന്‍ ഉപയോഗിക്കുന്ന 25 പേർക്ക് കയറാവുന്ന തരത്തിലുള്ള ബോട്ടുകളാണ് കായലില്‍ ഇറക്കിയത്

Update: 2018-08-22 04:25 GMT
Advertising

രക്ഷാ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി വിദേശത്തു നിന്ന് ആലപ്പുഴയിലെത്തിച്ച രണ്ട് ബോട്ടുകൾ ഐ ആർ ഡബ്ലിയു വളണ്ടിയർമാർ വെമ്പനാട്ട് കായലിൽ ഇറക്കി. ലൈഫ് റാഫ്റ്റ് വിഭാഗത്തില്‍പ്പെടുന്ന ബോട്ടുകളാണ് പ്രവര്‍ത്തകര്‍ കായലില്‍ ഇറക്കിയത്.

Full View

പ്രളയ ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഐ.ആര്‍.ഡബ്ലിയു വളണ്ടിയര്‍മാര്‍ക്ക് ഗള്‍ഫ് നാടുകളിലുള്ള സുഹൃത്തുക്കളാണ് രണ്ട് ലൈഫ് റാഫ്റ്റുകള്‍ എത്തിച്ചു കൊടുത്തത്. വെളളപ്പൊക്കത്തില്‍ കൊടിയ ദുരന്തം ഏറ്റുവാങ്ങിയ കുട്ടനാട്ടിലെ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ലൈഫ് റാഫ്റ്റുകള്‍ ഉപയോ
ഗിക്കാനാവും. കപ്പലുകൾക്ക് അപകടം പറ്റിയാൽ രക്ഷപ്പെടുത്താന്‍ ഉപയോഗിക്കുന്ന 25 പേർക്ക് കയറാവുന്ന തരത്തിലുള്ള ബോട്ടുകളാണ് കായലില്‍ ഇറക്കിയത്.

കായലിലും വയലിലും ഈ ലൈഫ് റാഫ്റ്റുകള്‍ എത്ര പ്രയോജനം ചെയ്യുമെന്ന് പറയാനാവില്ലെങ്കിലും ഇതുപയോഗിച്ചുള്ള പരിശീലനം തുടരാനും ഭാവിയിലും ദുരന്ത മേഖലകളില്‍ പ്രവര്‍ത്തിക്കേണ്ടി വന്നാല്‍ ഉപയോഗപ്പെടുത്താനുമാണ് ഐ.ആര്‍.ഡബ്ലിയു വളണ്ടിയര്‍മാരുടെ തീരുമാനം.

Tags:    

Similar News