മുഖ്യമന്ത്രി പ്രളയ ബാധിത മേഖലയില്‍; ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

രാവിലെ 8.40ന് ചെങ്ങന്നൂരില്‍ ഹെലികോപ്ടറിറങ്ങിയ മുഖ്യമന്ത്രി കാല്‍നടയായാണ് ക്യാമ്പിലേക്ക് പോയത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലായിരുന്നു ആദ്യ സന്ദര്‍ശനം.

Update: 2018-08-23 08:47 GMT
Advertising

ആലപ്പുഴയിലെയും പത്തനംതിട്ടയിലെയും തൃശൂരിലെയും എറണാകുളത്തെയും ദുരിതാശ്വാസ ക്യാമ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ദുരിതബാധിതരുടെ പരാതി നേരിട്ട് കേട്ട പുനരധിവാസം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

Full View

രാവിലെ 8.40ന് ചെങ്ങന്നൂരില്‍ ഹെലികോപ്ടറിറങ്ങിയ മുഖ്യമന്ത്രി കാല്‍നടയായാണ് ക്യാമ്പിലേക്ക് പോയത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലായിരുന്നു ആദ്യ സന്ദര്‍ശനം. പരാതികള്‍ കേട്ട മുഖ്യമന്ത്രി എല്ലാം പരിഹരിക്കുമെന്ന ഉറപ്പ് നല്‍കി. പത്തനംതിട്ട കോഴഞ്ചേരിയിലെ തെക്കേമല എംജിഎം ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു സന്ദര്‍ശനം. 10.15 ഓടെ ആലപ്പുഴയിലെത്തിയ മുഖ്യമന്ത്രി ജ്നത്തുല്‍ മുഹമ്മദിയ്യ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ക്യാമ്പ് സന്ദര്‍ശിച്ച് ദുരിതബാധിതരുമായി സംസാരിച്ചു.

ആലപ്പുഴയില്‍ നിന്നും എറണാകുളം നോര്‍ത്ത് പറവൂര്‍ ഗ്രിഗോറിയസ് സ്കൂളിലെ ക്യാമ്പിലേക്കാണ് മുഖ്യമന്ത്രിയെത്തിയത് . ചാലക്കുടി പനമ്പള്ളി മെമ്മോറിയല്‍ കോളേജിലെ ക്യാമ്പിലെത്തിയ 'മുഖ്യമന്ത്രി ദുരിതബാധിതര്‍ക്ക് എല്ലാ സഹായവും ഉറപ്പ് നല്‍കി. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ് വിവിധ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ ,മറ്റ് ജനപ്രതിനിധികള്‍തുടങ്ങി നിരവധി പേര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Tags:    

Similar News