പ്രളയബാധിതമേഖലകളില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം തുടരുന്നു

രാവിലെ കൊച്ചിയില്‍ മാധ്യമങ്ങളെ കാണും; പത്ത് മണിക്ക് വയനാട്ടിലെത്തും

Update: 2018-08-29 01:42 GMT
Advertising

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം തുടരുന്നു. രാവിലെ കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടശേഷം ഉച്ചയോടെ രാഹുല്‍ഗാന്ധി വയനാട്ടിലേക്ക് തിരിക്കും. കേരളത്തിലെ പ്രളയക്കെടുതി താന്‍ നേരിട്ട് പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഗണിക്കാനായി ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ഇന്നലെയെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആലപ്പുഴ, ചെങ്ങന്നൂര്‍, എടനാട്, ആറന്മുള, ചാലക്കുടി, ആലുവ തുടങ്ങിയ സ്ഥലങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചിരുന്നു.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ദൈവത്തിന്റെ സ്വന്തം സൈനികര്‍ക്ക് സ്വന്തം മന്ത്രാലയവുമുണ്ടാവുന്ന് രാഹുല്‍ വാഗ്ദാനം ചെയ്തു. ആയിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതുള്‍പ്പെടെ കെപിസിസിയുടെയും ഡിസിസിയുടെയും ദുരിതാശ്വാസ പദ്ധതികള്‍ക്കും രാഹുല്‍ തുടക്കം കുറിച്ചു. കേരളത്തിന്റെ പ്രശ്നങ്ങള്‍ താന്‍ തന്നെ നേരിട്ട് പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്ന് രാഹുല്‍ ഗാന്ധി ദുരന്ത ബാധിതര്‍ക്ക് ഉറപ്പ് നല്‍കി.

രാവിലെ കൊച്ചിയില്‍ മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി ഉച്ചയോടെ വയനാട്ടിലേക്ക് തിരിക്കും.

Tags:    

Similar News