മണിയാര്‍ ഡാം കരകവിഞ്ഞൊഴുകിയപ്പോള്‍ പ്രദേശത്തുണ്ടായത് സമാനതകളില്ലാത്ത നാശനഷ്ടം 

Update: 2018-09-02 01:48 GMT
Advertising

പ്രളയത്തില്‍ പത്തനംതിട്ടയിലെ മണിയാര്‍ ഡാം കരകവിഞ്ഞൊഴുകിയപ്പോള്‍ പ്രദേശത്തുണ്ടായത് സമാനതകളില്ലാത്ത നാശനഷ്ടം. വ്യാപാര സ്ഥാപനങ്ങളും വീടുകളും അടക്കം നിരവധി കെട്ടിടങ്ങള്‍ നാമാവശേഷമായി. മണിയാര്‍- പെരുനാട് റോഡ് സഞ്ചാരയോഗ്യമല്ലാതാവുകയും ചെയ്തു. പ്രദേശത്തെ 9 കുടുംബങ്ങള്‍ ഭവന രഹിതരായി. ഇവരില്‍ ചിലര്‍ ഇറിഗേഷന്‍ വകുപ്പിന്റെ പാര്‍ക്കിംഗ് ഷെഡ്ഡില്‍ അഭയം തേടി. ചിലര്‍‌ ബന്ധുവീടുകളിലേക്ക് പോയി.

പൊട്ടിപൊളിഞ്ഞ മേല്‍കൂരയ്ക്ക് മീതെ ടാര്‍പോളിന്‍ വിരിച്ച് തയ്യാറാക്കിയ ഷെഡ്ഡിലാണ് പ്രദേശവാസികളില്‍‌ ചിലര്‍ കഴിയുന്നത്. മണിയാര്‍ - പെരുനാട് റോഡിന്റെ ഒരു ഭാഗം ഒലിച്ച് പോയതിനാല്‍ പരമാവധി മുച്ചക്ര വാഹനങ്ങള്‍ക്ക് മാത്രമേ കടന്നുപോകാനാകു. കനാലിന് കുറുകെയുണ്ടായിരുന്ന തൂക്കുപാലവും തകര്‍ന്നു. പുനര്‍ നിര്‍മാണം ഏറെക്കുറെ അസാധ്യമായ നിലയിലാണ് ഇവിടെയുണ്ടായിരിക്കുന്ന നാശനഷ്ടങ്ങള്‍.

Full View
Tags:    

Similar News