വെള്ളം പൂര്‍ണമായി ഇറങ്ങും മുമ്പ് വീടുകളുടെ പരിശോധന നടത്തുന്നത് അംഗീകരിക്കില്ലെന്ന് കുട്ടനാട്ടുകാര്‍

ഇങ്ങനെ വെള്ളത്തില്‍ കിടക്കുന്ന വീടുകളില്‍ ഉദ്യോഗസ്ഥര്‍ വന്നു നോക്കിപ്പോയതു കൊണ്ട് യാതൊരു പ്രയോജനവുമില്ല. വെള്ളം പൂര്‍ണമായി താഴ്ന്നാലേ വീടുകള്‍ താമസയോഗ്യമാണോ എന്ന് തീരുമാനിക്കാന്‍ കഴിയൂ

Update: 2018-09-08 02:07 GMT
Advertising

കുട്ടനാട്ടില്‍ തകര്‍ന്നതും താമസയോഗ്യമല്ലാത്തുമായ വീടുകളുടെ കണക്കെടുപ്പിനെതിരെ പരാതി ഉയരുന്നു. വെള്ളം പൂര്‍ണമായി ഇറങ്ങുന്നതിനു മുന്‍പ് ഉദ്യോഗസ്ഥര്‍ വന്നു നോക്കിപ്പോവുന്നത് അംഗീകരിക്കാനാവില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളം പൂര്‍ണമായി താഴ്ന്നാലേ വീടുകള്‍ താമസയോഗ്യമാണോ എന്ന് തീരുമാനിക്കാന്‍ കഴിയൂ എന്നാണ് കുട്ടനാട്ടുകാരുടെ നിലപാട്.

Full View

മറ്റിടങ്ങളില്‍ വെള്ളം താഴ്ന്ന് ആളുകളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്ന ഘട്ടത്തില്‍ തന്നെ കുട്ടനാട്ടിലും വീടുകളുടെ പരിശോധന ആരംഭിച്ചിരുന്നു. എന്നാല്‍ ഇങ്ങനെ വെള്ളത്തില്‍ കിടക്കുന്ന വീടുകളില്‍ ഉദ്യോഗസ്ഥര്‍ വന്നു നോക്കിപ്പോയതു കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുന്‍ കാലങ്ങളിലെ വെള്ളപ്പൊക്കങ്ങളില്‍ വെള്ളം പൂര്‍ണമായി താഴ്ന്ന ശേഷം ഘടനയില്‍ യാതൊരു കുഴപ്പവുമില്ലാത്ത വീടുകള്‍ തകര്‍ന്നു വീണ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ ഓര്‍ക്കുന്നു.

ഇപ്പോഴത്തെ വീടു പരിശോധന പ്രഹസനം മാത്രമാണെന്ന ആരോപണം നിരവധി പേര്‍ ഉന്നയിക്കുന്നുണ്ട്.

Tags:    

Similar News