'ഞായറാഴ്ചയും ജനകീയ തിരച്ചിൽ, ജനങ്ങളുടെ അഭിപ്രായം വിലയേറിയത്'; മന്ത്രി മുഹമ്മദ് റിയാസ്

'ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കേന്ദ്രസംഘത്തെ അറിയിക്കും'

Update: 2024-08-09 04:46 GMT
Editor : Lissy P | By : Web Desk
Advertising

മുണ്ടക്കൈ: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഞായറാഴ്ചയും ജനകീയ തിരച്ചിൽ നടക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

'ജനങ്ങളുടെ നിർദേശം വളരെ പ്രധാനപ്പെട്ടതാണ്. അതെല്ലാം സ്വീകരിക്കും. അത് കണക്കിലെടുത്താണ് തിരച്ചിൽ നടത്തുന്നത്. നിലവിലുള്ള തിരച്ചിൽ അതുപോലെ തുടരും. ചാലിയാറിൽ പൊലീസ് തലവൻമാരുടെയും പുഴയുടെ സ്വഭാവം അറിയുന്ന നാട്ടുകാരുടെയും നേതൃത്വത്തിൽ തിരിച്ചിൽ അതുപോലെ തുടരും. അതൊരു ജനകീയ സംവിധാനമായി തുടരും..'.മന്ത്രി പറഞ്ഞു.

ഇന്ന് വരുന്ന കേന്ദ്രസംഘത്തെ കാണുകയും  ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സർക്കാറിന്റെ ആവശ്യവും അവരെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ കാരണങ്ങളാൽ ഇന്ന് ജനകീയ തിരച്ചിൽ 11 മണിയോടെ അവസാനിപ്പിക്കും. ഇന്ന് നടക്കുന്ന  തിരച്ചിലിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുൾപ്പെടെ പങ്കെടുക്കുന്നുണ്ട്.131 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.ഇതിൽ കൂടുതല്‍ പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്‌കൂള്‍ റോഡ് ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. 

അതേസമയം, പ്രധാനമന്ത്രി നാളെ 11.55 ന് വയനാട് എത്തും. മുഖ്യമന്ത്രിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News