'സെക്രട്ടറിയായപ്പോൾ സ്പ്രേയും 50,000 രൂപയുമായി കാണാൻ വന്നു'- മധു മുല്ലശ്ശേരിക്കെതിര തുറന്നടിച്ച് വി.ജോയ്
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു വി ജോയിയുടെ വിമർശനം
Update: 2024-12-22 13:56 GMT
തിരുവനന്തപുരം: പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന മധു മുല്ലശ്ശേരിക്കെതിര തുറന്നടിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ്. സെക്രട്ടറിയായപ്പോ ഒരു പെട്ടി നിറയെ വസ്ത്രങ്ങളും, വിദേശ സ്പ്രേയും, 50000 രൂപയുമായി കാണാൻ വന്നു, പെട്ടിയെടുത്ത് ഇറങ്ങി പോകാൻ ആവശ്യപ്പെട്ടെന്നും വി ജോയ് പറഞ്ഞു.
ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് ജോയ് ഇക്കാര്യം പറഞ്ഞത്. പണവും പാരിതോഷികവും നൽകി പാർട്ടി പദവിയിലെത്തിയ ആളാണ് മധു എന്ന വിമർശനം ചർച്ചയിൽ ഉയർന്നിരുന്നു.