പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളക്ക് തിരിതെളിഞ്ഞു

ഇന്ത്യൻ വനിതാ സംവിധായകർ ഐ ഫോൺ ഉപയോഗിച്ച് ചിത്രീകരിച്ച സിനിമകളുടെ പാക്കേജായ ഐ ടെയിൽസ് ആണ് മേളയുടെ പ്രധാന ആകർഷണം

Update: 2022-08-27 01:55 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്‌ഘാടനം ചെയ്തു. 44 രാജ്യങ്ങളിൽ നിന്നുള്ള 261 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ലോങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, ക്യാംപസ് ഫിലിംസ് എന്നിവയാണ് മേളയിലെ മത്സര വിഭാഗങ്ങൾ. 

കൈരളി തിയേറ്ററിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളക്ക് തുടക്കം കുറിച്ചു. ഒറ്റവരിയിൽ അവസാനിപ്പിച്ച മുഖ്യമന്ത്രിയുടെ ഉദ്‌ഘാടന പ്രസംഗം സദസിൽ ചിരി പടർത്തി. തുടർന്ന്, ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഡോക്യൂമെന്ററി സംവിധായകയും എഡിറ്ററുമായ റീനാ മോഹന് സമ്മാനിച്ചു. ഫെസ്റ്റിവൽ കാറ്റലോഗിന്റെയും ഫെസ്റ്റിവൽ ബുള്ളറ്റിന്റെയും പ്രകാശനവും നടന്നു. 

യുക്രൈൻ യുദ്ധത്തിന്റെ ഭീകര കാഴ്ചകൾ പ്രമേയമാക്കിയ മരിയുപോൾസ് 2 ആയിരുന്നു ഉദ്‌ഘാടന ചിത്രം. ഇന്ത്യൻ വനിതാ സംവിധായകർ ഐ ഫോൺ ഉപയോഗിച്ച് ചിത്രീകരിച്ച സിനിമകളുടെ പാക്കേജായ ഐ ടെയിൽസ് ആണ് മേളയുടെ പ്രധാന ആകർഷണം. മത്സരയിതര വിഭാഗത്തിൽ മലയാളത്തിൽ നിന്നും ഇതര ഭാഷകളിൽ നിന്നുമുള്ള ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിക്കും.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News