എം ടിയെ സന്ദര്‍ശിച്ച് എല്‍ ഡി എഫ് പ്രചാരണത്തിന് തുടക്കം.
സിറ്റിങ് എം എല്‍ എ കൂടിയായ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ പ്രദീപ്കുമാറിന്റെ സോഷ്യല്‍ മീഡിയയിലൂടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനവും എം ടി
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ച് കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം. സിറ്റിങ് എം എല്‍ എ കൂടിയായ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ പ്രദീപ്കുമാറിന്റെ സോഷ്യല്‍ മീഡിയയിലൂടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനവും എം ടി നിര്‍വഹിച്ചു.
കോഴിക്കോട് നോര്‍ത്തിലെ വോട്ടര്‍ കൂടിയായ എം ടിയുടെ വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം. എം ടിയുടെ ആരോഗ്യവിവരങ്ങള്‍ പ്രദീപ് കുമാര്‍ അന്വേഷിച്ചറിഞ്ഞു. മത്സരരംഗത്തുണ്ടെന്നറിയിച്ചപ്പോള്‍ അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
പ്രദീപ് കുമാറിന് വോട്ടഭ്യര്‍ഥിച്ചു കൊണ്ടുള്ള കാരിക്കേച്ചര്‍ വീഡിയോ എം ടി പ്രകാശനം ചെയ്തു. സോഷ്യല്‍ മീഡിയയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് വീഡിയോ ഉപയോഗിക്കുക.