വെല്‍ഫെയര്‍ പാര്‍ട്ടി ഏജന്റുമാര്‍ക്ക് പോളിങ് ബൂത്തുകളില്‍ പ്രവേശനം നിഷേധിച്ചതായി പരാതി
Update: 2017-02-19 21:29 GMT
ആലുവ മണ്ഡലത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഏജന്റുമാര്‍ക്ക് പോളിങ് ബൂത്തുകളിലേക്ക് പ്രവേശനം നിഷേധിച്ചതായി പരാതി.
ആലുവ മണ്ഡലത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഏജന്റുമാര്‍ക്ക് പോളിങ് ബൂത്തുകളിലേക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. ബൂത്ത് ഏജന്റുമാര്‍ക്ക് നല്കുന്ന പ്രവേശനപാസ്സില് രേഖപ്പെടുത്തിയ ഒപ്പില്‍ അപാകത വന്നതിനെ തുടര്‍ന്നാണ് ഇത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ്സില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടേതിന് പകരം സിപിഎമ്മിന്റെ ഒപ്പാണ് രേഖപ്പെടുത്തിയിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് സംഭവിച്ച പിഴവാണിതെന്നാണ് സംശയിക്കുന്നത്.