വട്ടപ്പാറയിലെ ക്വാറികള്‍ക്ക് അനുമതി നല്‍‍കിയതിലൂടെ സര്‍‍ക്കാർ തന്നെ നിയമലംഘകരാകുന്നെന്ന് വി.എം സുധീരന്‍

Update: 2017-03-15 15:09 GMT
വട്ടപ്പാറയിലെ ക്വാറികള്‍ക്ക് അനുമതി നല്‍‍കിയതിലൂടെ സര്‍‍ക്കാർ തന്നെ നിയമലംഘകരാകുന്നെന്ന് വി.എം സുധീരന്‍
Advertising

വട്ടപ്പാറയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ഇവിടെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ച് പൂട്ടണമെന്നും സുധീരന്‍ ആവശ്യപെട്ടു.

തൃശ്ശൂര്‍ വട്ടപ്പാറയിലെ അനധികൃത ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍‍കിയതിലൂടെ സര്‍‍ക്കാർ തന്നെ നിയമലംഘകരാകുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് വി.എം സുധീരന്‍ പറഞ്ഞു.വട്ടപ്പാറയിലെ കരിങ്കല്‍ ക്വാറി അടച്ച് പൂട്ടണമെന്നാവശ്യപെട്ട് കലക്ടറേറ്റിന് മുന്നിലെ മലയോര സംരക്ഷണ സമിതിയുടെ രാപ്പകല്‍ സമരത്തിൽ സംസാരിക്കുകയായിരുന്നു സുധീരന്‍. വട്ടപ്പാറയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ഇവിടെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ച് പൂട്ടണമെന്നും സുധീരന്‍ ആവശ്യപെട്ടു.

Tags:    

Similar News