ജീവകാരുണ്യപ്രവര്‍ത്തനവുമായി ഒരു പോലീസുകാരന്‍

Update: 2017-04-06 13:32 GMT
ജീവകാരുണ്യപ്രവര്‍ത്തനവുമായി ഒരു പോലീസുകാരന്‍
Advertising

പോലീസ് മുന്നിട്ടിറങ്ങിയപ്പോള്‍ നിരാലംബനു വീടായി

പോലീസും പോലീസ്സ്സ്റ്റേഷനുമെല്ലാം ഇന്നും സാധാരണക്കാരുടെ പേടിസ്വപ്നം തന്നെയാണ്. പക്ഷെ ഇടുക്കി നെടുംങ്കണ്ടത്തുള്ള ജനമൈത്രി പോലീസ് സ്റ്റേഷന്‍ നാട്ടുകാര്‍ക്ക് ജീവകാരുണ്യപ്രവര്‍ത്തനത്തിലൂടെ മാത്രകയാവുകയാണ്. അതിന് ചുക്കാന്‍ പിടിക്കുന്നതാവട്ടെ എ എസ് ഐ ആയ മണിയനുമാണ്.

നെടുംങ്കണ്ടം പോലീസ്സ്റ്റേഷനിലെ ഒരു കേസ്സ് അന്വേഷണത്തിനിടയിലാണ് എ എസ് ഐ മണിയന്‍റെ കണ്ണില്‍ സജിമോന്‍റെ ദുരിത ജീവിതം പതിഞ്ഞത്. രണ്ടുകാലുകള്‍ക്കും ശേഷിയില്ലാത്ത സജിമോന്‍ ഭാര്യക്കും മൂന്ന് കൊച്ചു കുട്ടികള്‍ക്കും ഒപ്പം ആത്മഹത്യയുടെ വക്കിലാണെന്ന് തിരിച്ചറിഞ്ഞ ഈ പോലീസുകാരന്‍ അവര്‍ക്ക് ഭക്ഷവും ചികിത്സക്കുള്ള പണവും നല്‍കി. സഹായം അവിടം കൊണ്ടും തീര്‍ന്നില്ല തന്‍റെ സഹപ്രവര്‍ത്തകരെ കൂട്ടി സജിമോന്‍റെ കുടുബത്തെ രക്ഷിക്കാന്‍ ഒരു സഹായസമതി രൂപീകരിച്ചു.

തുര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ നാലുമാസം കൊണ്ട് എട്ട് ലക്ഷംരൂപ പിരിച്ചുണ്ടാക്കി. സജിമോന്‍റെ കുടുബത്തിന് ഒരു വീട് വെച്ചു നല്‍കി. ചികിത്സക്കും മക്കളുടെ വിദ്യാഭ്യാസത്തിനും വേണ്ട കാര്യങ്ങള്‍ ചെയ്തു. ഇത് അറിഞ്ഞതോടെ കൂടുതല്‍ സഹായവുമായി അനവധി പേരെത്തി. പ്രവര്‍ത്തിച്ച സ്റ്റേഷന്‍ മേഖലകളില്‍ എല്ലാം അനവധി കാരുണ്യപ്രവര്‍ത്തനം നടത്തിയ ഈ പോലീസുകാരനൊപ്പം ഡിപ്പാര്‍ട്ട്മെന്‍റും നാട്ടുകാരും എന്നും സഹായവുമായി എത്തുന്നു. കാക്കിക്കുള്ളിലെ നന്മ കണ്ടറിഞ്ഞ്...

Full View
Tags:    

Similar News