പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു
നാല് കുട്ടികള്‍ ഒന്നിച്ച് കളിക്കുന്നതിനിടെ ഒഴുകിയെത്തിയ തേങ്ങ പിടിക്കാനുള്ള ശ്രമമാണ് അപകടത്തില്‍ കലാശിച്ചതെന്നാണ് ദൃസാക്ഷികള്‍
കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളടക്കം മൂന്ന് വിദ്യാര്ത്ഥി കള്‍ മുങ്ങി മരിച്ചു.ചെങ്ങളായി കോട്ടപ്പറമ്പിലെ അതുല്‍ കൃഷ്ണ,അമല്‍ കൃഷ്ണ, ഹഫീസ് എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം നടന്നത്.
ചെങ്ങളായി കടവില്‍ കുളിക്കുനിറങ്ങിയ നാല് വിദ്യാര്‍ഥികളില്‍ മൂന്ന് പേരാണ് അപകടത്തില്‍ പെട്ടത്. കുളിക്കുന്നതിനിടയില്‍ പുഴയിലൂടെ ഒഴുകി വന്ന നാളികേരം പിടിക്കാന്‍ ശ്രമിക്കവെ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍ പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ചെങ്ങളായി കോട്ടപ്പറമ്പിലെ ലോഡിങ്ങ് തൊഴിലാളി മുരളിയുടെ മക്കളായ അമല്‍ കൃഷ്ണ, അതുല്‍ കൃഷ്ണ ഇവരുടെ അയല്‍വാസി ഹനീഫയുടെ മകന്‍ ഹഫീസ് എന്നിവരാണ് മരിച്ചത്.
കൂട്ടുകാര്‍ അപകടത്തില്‍ പെട്ട വിവരം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലാമനാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ചെങ്ങലായി തൂക്കു പാലത്തിനു സമീപം കുട്ടുകളെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പരിയാരത്ത് പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം നാളെ സംസ്ക്കരിക്കും