എയ്ഡ്സ് രോഗികള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ലെന്ന് പരാതി
. സര്‍ക്കാര്‍ പെന്‍ഷനും യാത്രാബത്തയും വര്‍ഷങ്ങളായി ലഭിക്കുന്നില്ല
എയ്ഡ്സ് രോഗികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയതായി അവകാശപ്പെടുന്ന സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 23 കോടിയോളം രൂപ നല്‍കിയതായി പറയുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് കിട്ടിയില്ലെന്നാണ് രോഗികളുടെ പരാതി. സര്‍ക്കാര്‍ പെന്‍ഷനും യാത്രാബത്തയും വര്‍ഷങ്ങളായി ലഭിക്കുന്നില്ല.
കേന്ദ്ര വിഹിതമായി 20. 6 കോടിയും സംസ്ഥാന വിഹിതമായി 3 കോടി 29 ലക്ഷവും 2015/16 സാമ്പത്തിക വര്‍ഷം ചെലവഴിച്ചുവെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഈ പണം രോഗികള്‍ക്ക് കിട്ടുന്നില്ല. കഴിഞ്ഞ വര്‍ഷം ആകെ ലഭിച്ചത് 4800 രൂപയുടെ സഹായം മാത്രമാണെന്ന് ഇവര്‍ പറയുന്നു. മാസം തോറും ലഭിക്കേണ്ട ആയിരം രൂപയാണ് പെന്‍ഷന്‍ അനുവദിച്ചിട്ടുള്ളത് . എല്ലാവര്‍ക്കും പെന്‍ഷന്‍ വീട്ടിലെത്തിച്ചെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ എയ്ഡ്സ് രോഗികള്‍ക്ക് ഇത് ലഭിച്ചില്ല. കോടികളുടെ തിരിമറിയാണ് ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്നത് എന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആക്ഷേപം.