വിഎസിന്റെ പദവി: മന്ത്രിസഭായോഗത്തില്‍ തീരുമാനമായില്ല

Update: 2017-06-03 07:24 GMT
Editor : admin
വിഎസിന്റെ പദവി: മന്ത്രിസഭായോഗത്തില്‍ തീരുമാനമായില്ല
Advertising

പുതിയ അഡ്വക്കേറ്റ് ജനറലായി സിപി സുധാകര പ്രസാദിനെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി മഞ്ചേരി ശ്രീധരൻ നായരെ...

Full View

വി എസ് അച്യുതാനന്ദന് പദവി നല്‍കുന്ന കാര്യത്തില്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായില്ല. എല്‍ഡിഎഫില്‍ ധാരണയിലെത്തിയതിന് ശേഷം തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. പുതിയ അഡ്വക്കേറ്റ് ജനറലായി സി പി സുധാകര പ്രസാദിനെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി മഞ്ചേരി ശ്രീധരന്‍ നായരെയും നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

വിഎസിന്റെ പദവി സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കാനായിരുന്നു സിപിഎം സെക്രട്ടറിയേറ്റിന്റെ നിര്‍ദേശം. എന്നാല്‍ മന്ത്രിസഭായോഗം വിഷയം ചര്‍ച്ചചെയ്തെങ്കിലും തീരുമാനം എടുത്തില്ല. നിയമവശങ്ങള്‍ കൂടി പരിഗണിച്ചശേഷം തീരുമാനം എല്‍ഡിഎഫില്‍ എടുക്കാമെന്നാണ് മന്ത്രിസഭാ യോഗത്തിലുണ്ടായ ധാരണ. വിഎസുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.

പുതിയ ഡിജിപിയായി ലോക്നാഥ് ബെഹറെയെയും വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെയും നിയമിച്ചതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പുതിയ അഡ്വക്കേറ്റ് ജനറലായി സി പി സുധാകര പ്രസാദിനെ നിയമിക്കാനും തീരുമാനമായി. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും അഡ്വക്കേറ്റ് ജനറലായി സുധാകര പ്രസാദ് സേവനമനുഷ്ടിച്ചിട്ടുണ്ട്. മഞ്ചേരി ശ്രീധരന്‍ നായരായിരിക്കും പുതിയ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News