കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം; 10 മണ്ഡലങ്ങളില്‍ തര്‍ക്കം തുടരുന്നു
തര്‍ക്കമുള്ള 10 ഓളം സീറ്റുകളിലും ഘടകക്ഷികളുമായി ചര്‍ച്ച പൂര്‍ത്തിയാക്കാത്ത സീറ്റുകളിലുമാണ് ധാരണയാകാത്തത്.
കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റിയില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായില്ല. ഘടക കക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ സ്ക്രീനിങ് കമ്മിറ്റി താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. മുന്‍നിശ്ചയിച്ച പ്രകാരം തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും.
കോണ്‍ഗ്രസ് മത്സരിക്കുന്ന ഭൂരിഭാഗം സീറ്റുകളിലും സ്ക്രീനിങ് കമ്മിറ്റിയില്‍ ധാരണയായി. തര്‍ക്കമുള്ള 10 ഓളം സീറ്റുകളിലും ഘടകക്ഷികളുമായി ചര്‍ച്ച പൂര്‍ത്തിയാക്കാത്ത സീറ്റുകളിലുമാണ് ധാരണയാകാത്തത്. ഘടകക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കി വീണ്ടും സ്ക്രീനിങ് കമ്മിറ്റി ചേര്‍ന്ന് ആ സീറ്റുകളില്‍ തീരുമാനമുണ്ടാക്കും. എന്നാല്‍ തര്‍ക്കമുള്ള 10 സീറ്റുകളില്‍ തെരഞ്ഞെടുപ്പ് സമിതിയിലേ തീരുമാനമുണ്ടാകൂ. തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്ന് സീറ്റുകളുടെ അന്തിമപ്രഖ്യാപനം നടത്താനാകുമെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന് പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം വി എം സുധീരനും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം ഇപ്പോഴും തുടരുകയാണ്.