നവജാതശിശുവിന്റെ അപൂർവ വൈകല്യം; ജില്ലാതല അന്വേഷണ സമിതി പിരിച്ചുവിട്ടു
അന്വേഷണത്തിന് രണ്ട് സമിതികൾ വേണ്ടെന്ന് തീരുമാനം
Update: 2024-11-30 03:03 GMT
ആലപ്പുഴ: വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ അന്വേഷണത്തിന് രണ്ട് സമിതികൾ വേണ്ടെന്ന് തീരുമാനം. ജില്ലാതല അന്വേഷണ സമിതി പിരിച്ചുവിട്ട് ആരോഗ്യമന്ത്രി രൂപീകരിച്ച വിദഗ്ധ സമിതിക്ക് മാത്രമായിരിക്കും അന്വേഷണ ചുമതല. കേസിലെ തെളിവുകൾ ശേഖരിക്കാൻ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
സ്കാനിങ് നടന്ന ലാബുകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സ്കാനിങ് റിപ്പോർട്ടുകളും മറ്റ് മെഡിക്കൽ രേഖകളും ഹാജരാക്കാൻ കുട്ടിയുടെ പിതാവിന് നിർദേശം നൽകി.