കുന്ദമംഗലം സീറ്റ് കോണ്‍ഗ്രസിന് : മുസ്‍ലിം ലീഗില്‍ എതിര്‍പ്പ്

Update: 2017-06-23 16:15 GMT
Editor : admin
കുന്ദമംഗലം സീറ്റ് കോണ്‍ഗ്രസിന് : മുസ്‍ലിം ലീഗില്‍ എതിര്‍പ്പ്
Advertising

മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മാറ്റിവെച്ചു.

Full View

കുന്ദമംഗലം സീറ്റ് കോണ്‍ഗ്രസിന് വിട്ടു നല്‍കിയതില്‍ പ്രാദേശിക മുസ്ലിം ലീഗ് ഘടകത്തില്‍ ശക്തമായ എതിര്‍പ്പ്. അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മാറ്റിവെച്ചു. പ്രശ്ന പരിഹാരത്തിനായി മുസ്ലിം ലീഗിന്‍റെയും യൂത്ത് ലീഗിന്‍റെയും പ്രാദേശിക ഭാരവാഹികളെ ലീഗ് സംസ്ഥാന നേതൃത്വം ചര്‍ച്ചക്ക് വിളിച്ചു.

മുസ്ലിം ലീഗ് മല്‍സരിച്ചിരുന്ന കുന്ദമംഗലം സീറ്റ് കോണ്‍ഗ്രസിന് നല്‍കുന്ന കാര്യത്തില്‍ വളരെ വൈകിയാണ് യുഡിഎഫില്‍ ധാരണ രൂപപ്പെട്ടത്. സീറ്റ് വിട്ടുകൊടുക്കരുതെന്ന നിലപാടിലായിരുന്നു പ്രാദേശിക ലീഗ് നേതൃത്വം. തീരുമാനം മറിച്ചായതോടെ മണ്ഡലത്തിലെ ലീഗ് അണികളില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു. പ്രതിഷേധം ഇനിയും തണുപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന യുഡിഎഫ് മണ്ഡലം കണ്‍വന്‍ഷന്‍ മാറ്റിവെച്ചത്.

അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായി ലീഗിന്‍റെയും യൂത്ത് ലീഗിന്‍റെയും പ്രാദേശിക നേതാക്കളെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.
കുന്നമംഗലം- ബാലുശ്ശേരി സീറ്റുകള്‍ വെച്ചുമാറിയത് താല്‍കാലിക അഡ്ജസ്റ്റ്മെന്‍റ് മാത്രമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

സംസ്ഥാന നേതൃത്വം ഇടപെട്ട് ചര്‍ച്ച നടത്തുന്നതോടെ പ്രതിഷേധം അവസാനിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News