സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടരുന്നു

Update: 2017-06-23 05:02 GMT
Editor : admin
സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടരുന്നു
Advertising

പിണറായി വിജയന്‍ കണ്ണൂരിലും വിഎസ് അച്യുതാനന്ദന്‍ പാലക്കാട്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

സംസ്ഥാനത്ത് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടരുന്നു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കണ്ണൂരിലും വിഎസ് അച്യുതാനന്ദന്‍ പാലക്കാട്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി ടി തോമസ് എറണാകുളത്ത് പത്രിക നല്‍കി.

കണ്ണൂര്‍ കലക്ട്രേറ്റില്‍ സിപിഎം നേതാക്കള്‍ക്കൊപ്പമെത്തിയായിരുന്നു പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. അസി.ഡെവലപ്മെന്റ് കമ്മീഷണര്‍ക്ക് മുന്നിലാണ് പിണറായി പത്രിക നല്‍കിയത്. പിണറായിക്കൊപ്പം ഇപി ജയരാജനും ടി വി രാജേഷും പത്രിക നല്‍കി. വട്ടിയൂര്‍ക്കാവില്‍ ടി എന്‍ സീമ, നേമത്ത് വി ശിവന്‍കുട്ടി, അരുവിക്കരയില്‍ ശബരീനാഥ്, എ എ റഷീദ് തുടങ്ങിയവരും ഇന്ന് പത്രിക നല്‍കി. തൃക്കാക്കരയില്‍ ബെന്നി ബഹനാനൊപ്പമാണ് യുഡിഎഫ് സ്ഥാനാര്‍ഥി പി ടി തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്.

മാനന്തവാടിയില്‍ പികെ ജയലക്ഷ്മിയും പത്രിക സമര്‍പ്പിച്ചു. സിപിഎം സ്ഥാനാര്‍ഥികളെല്ലാം ഇന്ന് തന്നെ പത്രിക സമര്‍പ്പിക്കാനാണ് തീരുമാനം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News