പ്രായത്തിന്റെ അവശതയിലും ആവേശത്തോടെ സീനിയര്‍ വോട്ടര്‍മാര്‍

Update: 2017-07-01 09:28 GMT
Editor : admin
പ്രായത്തിന്റെ അവശതയിലും ആവേശത്തോടെ സീനിയര്‍ വോട്ടര്‍മാര്‍
Advertising

തെരഞ്ഞെടുപ്പില്‍ ഓരോ വോട്ടര്‍മാരെയും ബൂത്തിലെത്തിക്കാനാനുളള തത്രപാടിലായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍. ഓപ്പണ്‍ വോട്ട് ചെയ്യിക്കാനുളളവരെ ചുമലിലേറ്റിയും വാഹനത്തിലും പോളിംഗ് ബൂത്തിലെത്തിക്കുന്ന ദിവസം കൂടിയാണ് തെരഞ്ഞടുപ്പ് ദിനം

തെരഞ്ഞെടുപ്പില്‍ ഓരോ വോട്ടര്‍മാരെയും ബൂത്തിലെത്തിക്കാനാനുളള തത്രപാടിലായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍. ഓപ്പണ്‍ വോട്ട് ചെയ്യിക്കാനുളളവരെ ചുമലിലേറ്റിയും വാഹനത്തിലും പോളിംഗ് ബൂത്തിലെത്തിക്കുന്ന ദിവസം കൂടിയാണ് തെരഞ്ഞടുപ്പ് ദിനം. പ്രായത്തിന്‍റെ അവശതയിലും തെരഞ്ഞെടുപ്പ് ആവേശം വിട്ടുമാറാത്ത സീനിയര്‍ വോട്ടര്‍മാര്‍ ബന്ധുക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും സഹായത്താലാണ് ബൂത്തിലെത്തിയത്. ഓരോ വോട്ടിനും വിലയുളള ദിവസം ഇവരും തികഞ്ഞ ആവേശത്തിലാണ് തങ്ങളുടെ സമ്മതിദാനാവകാശ വിനിയോഗിച്ചത്.

90 വയസ്സു കഴിഞ്ഞ മാണിയേടത്തി പേരക്കുട്ടിയുടെ കൈപിടിച്ചാണ് ബൂത്തിലെത്തിയത്. ഇന്നോളം ഒഴിവാക്കിയിട്ടില്ല മാണിയേടത്തി. ഇപ്പോഴത്തെ തെരഞ്ഞെടുപ്പിന് പഴയ പോലെ ആവേശമില്ലെന്നാണ് മാണിയേടത്തിയുടെ അഭിപ്രായം. എന്നാലും മാണിയേടത്തിയുടെ തെരഞ്ഞെടുപ്പാവേശത്തിനു തെല്ലും കുറവില്ല. പ്രായത്തെ തോല്‍പിക്കുന്ന തെരഞ്ഞടുപ്പാവേശത്തില്‍ ഒരു വടക്കന്‍ പാട്ടും കൂടി പാടിയാണ് മാണിയേടത്തി മടങ്ങിയത്. വോട്ട് മഷിയുണങ്ങാത്ത ചൂണ്ട് വിരല്‍ ഉയര്‍ത്തി പിടിക്കുന്പോള്‍ നാരായണിയേടത്തിയുടെയും പാത്തൂട്ടിത്താത്തയുടെയും മുഖത്തുമുണ്ട് ആഹ്ലാദം. വോട്ട് ചെയ്യാന്‍ മാത്രമല്ല പോളിംഗ് ബൂത്തിലെത്തുന്നതെന്നാണ് ഇവര്‍ പറയുന്നത്. അല്‍പം സ്വകാര്യം കൂടി പറയാനുളള അവസരമാണ് തെരഞ്ഞെടുപ്പു ദിനം. കുറച്ച് നേരം ഇരുന്ന് സംസാരിച്ചേ മടക്കമുളളൂ എന്ന് നാരായണിയേടത്തി പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News