തെക്കന്‍ കേരളത്തില്‍ ഓണാഘോഷം പൊടിപൊടിക്കുന്നു
Update: 2017-07-18 13:02 GMT
താളമേളങ്ങളും ആര്‍പ്പുവിളികളുമാണ് എല്ലായിടത്തും.
തെക്കന്‍ കേരളത്തില്‍ ഓണദിവസം ആഘോഷം പൊടിപൊടിക്കുന്നു. പാട്ടുപാടിയും ഊഞ്ഞാലാടിയും കൂട്ടുകൂടിയാണ് എല്ലാവരുടേയും ആഘോഷം. വൈകുന്നേരത്തോടെ വടംവലിയും ഉറിയടിയും കവുങ്ങ്കയറ്റവും സുന്ദരിക്കൊരു പൊട്ടുതൊടലുമൊക്കെ ഗംഭീരമായി നടക്കും.
തകര്‍ത്ത് വാരുകയാണ് മലയാളികള്‍. മുന്‍പ് തന്നെ ഒരുങ്ങിയതിനാല്‍ ആഘോഷങ്ങളെല്ലാം കെങ്കേമം. താളമേളങ്ങളും ആര്‍പ്പുവിളികളുമാണ് എല്ലായിടത്തും. മാവേലിക്കൊപ്പം പുലിയും വേട്ടക്കാരനും കരിയലമാടനമെക്കെ തിരുവോണ ദിവസം തകര്‍ത്ത് വാരുന്നു. ചെറിയകുട്ടികളുടെ പാട്ടുകള്‍ എല്ലായിടത്തുമുണ്ട്. കാലം മാറിയതനുസരിച്ച് ഓണാഘോഷവും മാറിപ്പോയതിന്‍റെ പരിഭവം പഴമക്കാര്‍ക്കുണ്ട്.