'ആദ്യം തദ്ദേശം, നിയമസഭ തെരഞ്ഞെടുപ്പ് ചര്‍ച്ച പിന്നെ'; കോൺഗ്രസിലെ മുഖ്യമന്ത്രിസ്ഥാന ചർച്ചക്കെതിരെ എ.കെ.ആന്‍റണി
തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാകണം ഇപ്പോഴത്തെ ലക്‌ഷ്യം
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നടത്തുന്ന നീക്കങ്ങൾക്കെതിരെ വടിയെടുത്ത് മുതിർന്ന നേതാവ് എ.കെ.ആന്‍റണി. ഇപ്പോഴത്തെ ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമായിരിക്കണമെന്ന് നേതാക്കളെ ഉപദേശിച്ച ആന്‍റണി , 2026 അവിടെ നിൽക്കട്ടെ എന്ന്കൂടി പറഞ്ഞ് വെച്ചു.
മത- സാമൂദായിക സംഘടനകളുടെ പിന്തുണ തനിക്കാണെന്ന് തെളിയാക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ നെട്ടോട്ടം ഓടുന്നതിനിടെയാണ് എ.കെ ആൻ്റണിയുടെ കുത്ത് . എൻ്റെ ഉപദേശം വേണമെങ്കിൽ സ്വീകരിക്കാം . വേണ്ടെങ്കിൽ തള്ളാം എന്ന വാചകത്തിലുമുണ്ട് അത്യപ്തിയുടെ ആഴം. അധികം എടുത്ത് ചാടരുതെന്ന ഉപദേശത്തോടെയാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാത്രമാകണം ലക്ഷ്യമെന്ന് ആൻ്റണി പറഞ്ഞ് വെച്ചത്.
തീരുമാനമെടുക്കേണ്ടത് കെ.സുധാകരനും വി.ഡി സതീശനും ഒക്കെ ചേർന്നാണ്. എന്തായാലും കെപിസിസിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും തന്‍റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് ആവർത്തിച്ചാണ് ആൻ്റണി പ്രസംഗം അവസാനിപ്പിച്ചത്.
Updating....