രാഷ്ട്രീയ സൌഹൃദ വേദിയായി പ്രതിപക്ഷനേതാവിന്റെ നോമ്പുതുറ

Update: 2017-07-24 12:04 GMT
രാഷ്ട്രീയ സൌഹൃദ വേദിയായി പ്രതിപക്ഷനേതാവിന്റെ നോമ്പുതുറ
Advertising

തലസ്ഥാനത്ത ഭരണ രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ മുന്‍കൈയ്യില്‍ തിരുവനന്തപുരത്ത് നടന്ന ആദ്യ ഇഫ്താര്‍ സംഗമായിരുന്നു പ്രതിപക്ഷ നേതാവ് സംഘടിപ്പിച്ചത്.

രാഷ്ട്രീയ സൌഹൃദ വേദിയായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനിരയിലെ പ്രമുഖരുമെല്ലാം ഒരേ വേദിയില്‍ അണിചേര്‍ന്നു.

തലസ്ഥാനത്ത ഭരണ രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ മുന്‍കൈയ്യില്‍ തിരുവനന്തപുരത്ത് നടന്ന ആദ്യ ഇഫ്താര്‍ സംഗമായിരുന്നു പ്രതിപക്ഷ നേതാവ് സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുടംബം സമേതം ആതിഥേയന്റെ റോളില്‍ അതിഥികളെ സ്വീകരിക്കാന്‍ നിന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ പി ജയരാജന്‍, വി എസ് സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സ്പീക്കര്‍ എന്‍ ശക്തന്‍ എന്നിവര്‍ രമേശ് ചെന്നിത്തലയുടെ ആതിഥേയം സ്വീകരിച്ചെത്തി.

ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, കെ എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങി പ്രതിപക്ഷ നിരയിലെ പ്രമുഖരും ഇഫ്താറിനെത്തി. ഭരണ പ്രതിപക്ഷ രംഗത്തെ എം എല്‍ എ മാരും പ്രതിപക്ഷനേതാവിന്‍രെ ക്ഷണം സ്വീകരിച്ചെത്തി.
ഭരണ രംഗത്തെയും പൊലീസിലെയും പ്രമുഖരയും ഇഫ്താര്‍ മീറ്റില്‍ പങ്കെടുത്തു. പാളയം ഇമാം വി പി സുഹൈബ് മൌലവി ഉള്‍പ്പെടെ മത രംഗത്തെ പ്രധാനികളും മസ്കറ്റില്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ സംബന്ധിച്ചു.

Tags:    

Similar News