കാലാവസ്ഥ ചതിച്ച കര്‍ഷകര്‍ക്ക് ഇരുട്ടടിയായി നോട്ട് ക്ഷാമം

Update: 2017-07-25 23:25 GMT
കാലാവസ്ഥ ചതിച്ച കര്‍ഷകര്‍ക്ക് ഇരുട്ടടിയായി നോട്ട് ക്ഷാമം
Advertising

നോട്ട് ക്ഷാമം കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളെയും രൂക്ഷമായി ബാധിച്ചിരിക്കുകയാണ്.

Full View

നോട്ട് ക്ഷാമം കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളെയും രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. പണം ലഭിക്കാതായതോടെ കാര്‍ഷികാവശ്യങ്ങളും അവതാളത്തിലായി. കാലാവസ്ഥ ചതിച്ചത് മൂലം പ്രതിസന്ധിലായ കര്‍ഷകര്‍ക്ക് നോട്ട് പിന്‍വലിക്കല്‍ ഇരുട്ടടിയായി.

കേരളത്തെ അപേക്ഷിച്ച് കുറഞ്ഞ കൂലിയുള്ള നാടാണ് കര്‍ണാടകം. അതിര്‍ത്തി പ്രദേശമായ ഗുണ്ടില്‍പേട്ടില്‍ ഭൂരിഭാഗം ആളുകളും കര്‍ഷകരും കര്‍ഷക തൊഴിലാളികളുമാണ്. നിത്യവൃത്തിക്ക് പച്ചക്കറി ഉള്‍പ്പടെയുള്ള സാധനങ്ങള്‍ ഉണ്ടെങ്കിലും കൃഷി ആവശ്യത്തിനുള്ള വളം, ആശുപത്രി ചിലവുകള്‍, തുടങ്ങിയവക്കൊക്കെ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്.

പട്ടണങ്ങളിലെ മിക്ക ബാങ്കുകള്‍ക്ക് മുന്നിലും നീണ്ട നിരയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്കാരത്തെ മിക്കവരും അനുകൂലിക്കുമ്പോഴും സാധാരണക്കാരുടെ ദുരിതത്തിന് അറുതി വരുത്താത്തതില്‍ കടുത്ത അമര്‍ഷമുണ്ട്. പഴയ 500 രൂപ നോട്ടിന് 100 രൂപ തോതില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ 100 രൂപ നോട്ടുകള്‍ നല്‍കുന്ന സംഘങ്ങളും സജീവമാണ്.

Tags:    

Similar News