പെരിയ കേസ് പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രി: ഷാഫി പറമ്പില്‍
പ്രതികളെ രക്ഷിക്കാൻ അന്നത്തെ അന്വേഷണ സംഘം ശ്രമിച്ചു
Update: 2024-12-28 07:54 GMT
കൊച്ചി: പെരിയ കേസ് പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഷാഫി പറമ്പിൽ എംപി. പ്രതികളെ രക്ഷിക്കാൻ അന്നത്തെ അന്വേഷണ സംഘം ശ്രമിച്ചെന്നും സർക്കാർ ഖജനാവിൽ നിന്ന് പ്രതികൾക്ക് വേണ്ടി പണം ഒഴുകിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
വിധിയിൽ പൂർണ തൃപ്തിയില്ലന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി വ്യക്തമാക്കി. പത്ത് പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകും. സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയുള്ള ഉന്നത ഗൂഢാലോചനയെന്ന് തെളിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു.
കേസ് അട്ടിമറിക്കാനുള്ള സർക്കാരിന്‍റെ കള്ളക്കളി പൊളിഞ്ഞെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പറഞ്ഞു. സിപിഎമ്മിന് കഴുകിക്കളയാനാകാത്ത കറയെന്ന് രമേശ് ചെന്നിത്തലയും സിപിഎമ്മിന്‍റെ മസ്തിഷ്കത്തിനേറ്റ അടിയെന്ന് കെ.കെ.രമയും പറഞ്ഞു.