തുടര്‍ഭരണ പ്രതീക്ഷ നിലനിര്‍ത്തി യുഡിഎഫ്

Update: 2017-07-30 22:37 GMT
Editor : admin
തുടര്‍ഭരണ പ്രതീക്ഷ നിലനിര്‍ത്തി യുഡിഎഫ്
Advertising

തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടാനുള്ള സാധ്യത കുറവാണ്. ഒരു ഡസനോളം സീറ്റുകളെങ്കിലും എല്‍ഡിഎഫില്‍നിന്നും തിരിച്ചുപിടിക്കാനും കഴിയും. ഇതാണ് യുഡിഎഫിന്റ വിലയിരുത്തല്‍.

തുടര്‍ഭരണ പ്രതീക്ഷ നിലനിര്‍ത്തി യുഡിഎഫ് അവസാന ഘട്ടപ്രചാരണത്തിലേക്ക്. ഒരു ഡസനോളം സീറ്റുകള്‍ എല്‍ഡിഎഫില്‍ നിന്നും തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. വെല്ലുവിളി ഉയര്‍ന്ന സീറ്റുകളില്‍ കാര്യങ്ങള്‍ അനുകൂലമാക്കാനുള്ള ശ്രമങ്ങളും സജീവം.

തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടാനുള്ള സാധ്യത കുറവാണ്. ഒരു ഡസനോളം സീറ്റുകളെങ്കിലും എല്‍ഡിഎഫില്‍നിന്നും തിരിച്ചുപിടിക്കാനും കഴിയും. ഇതാണ് യുഡിഎഫിന്റ വിലയിരുത്തല്‍. കോവളം, കുണ്ടറ, കരുനാഗപ്പള്ളി, കായംകുളം, പെരുമ്പാവൂര്‍, പേരാമ്പ്ര, കുറ്റ്യാടി, ഉദുമ എന്നിങ്ങനെ പോകുന്നു പിടിച്ചെടുക്കുമെന്ന് പറയുന്ന യുഡിഎഫിന്റെ പട്ടിക. വട്ടിയൂര്‍ക്കാവ്, ചെങ്ങന്നൂര്‍ ഉള്‍പ്പെടെ ബിജെപിയുടെ സാന്നിധ്യം കൊണ്ട് ഫലം പ്രവചനാതീതമായ മണ്ഡലങ്ങളുണ്ടെങ്കിലും അവസാനഘട്ടത്തില്‍ തങ്ങള്‍ക്കനുകൂലമാവുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. ചെങ്ങന്നൂര്‍, കൊച്ചി, കണ്ണൂരിലെ 4 മണ്ഡലങ്ങള്‍ എന്നിവിടങ്ങളില്‍ വിമതരുടെ സാന്നിധ്യം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. വിമതരെ മെരുക്കാന്‍ അവസാനഘട്ട ശ്രമങ്ങളും വിവിധ തലങ്ങളില്‍ നടക്കുന്നു. ചുരുക്കത്തില്‍ 74 മുതല്‍ 80 സീറ്റുവരെ നേടി ഭരണം നിലനിറുത്താമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.

പ്രചാരണ രംഗത്ത് പ്രതിസന്ധിയായ പെരുമ്പാവൂര്‍ വിഷയം എല്‍ഡിഎഫ് എംഎല്‍എ കൂടി വിമര്‍ശ വിധേയനായതോടെ വലിയ പരിക്കേല്പിക്കില്ലെന്ന് യുഡിഎഫ് കരുതുന്നു. മോദിയുടെ സോമാലിയ പരാമര്‍ശവും അതിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയും പ്രചാരണരംഗത്ത് മേല്‍ക്കോയ്മ തിരിച്ചുപിടിക്കാന്‍ ഇടയാക്കിയെന്നും അവര്‍ കരുതുന്നു. കലാശ കൊട്ടും അവസാനമണിക്കൂറിലെ പ്രവര്‍ത്തനങ്ങളും നന്നായി പൂര്‍ത്തിയാക്കി അനുകൂല സാഹചര്യം നിലനിറുത്താനാണ് യുഡിഎഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ശ്രമം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News