മുസ്‍ലിം വിരുദ്ധതയില്‍ മോദിക്കും ട്രംപിനും ഒരേനിലപാടെന്ന് കനയ്യ കുമാര്‍
രാജ്യത്തിന്റെ വൈവിധ്യങ്ങളെ അംഗീകരിക്കാത്തവര്‍ക്ക് ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാന്‍ അധികാരമില്ലെന്ന് ജെഎന്‍യു സമര നായകനും എഐഎസ്എഫ് നേതാവുമായ കനയ്യകുമാര്‍.
രാജ്യത്തിന്റെ വൈവിധ്യങ്ങളെ അംഗീകരിക്കാത്തവര്‍ക്ക് ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാന്‍ അധികാരമില്ലെന്ന് ജെഎന്‍യു സമര നായകനും എഐഎസ്എഫ് നേതാവുമായ കനയ്യകുമാര്‍. ഇസ്ലാമിനെ കുറിച്ച് ഭീതി പരത്തി യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് സാമ്രാജ്യത്വം ശ്രമിക്കുന്നതെന്നും കനയ്യകുമാര്‍ കോഴിക്കോട്ട് പറഞ്ഞു. മത തീവ്രവാദത്തിനും കപട ദേശീയതക്കുമെതിരെ എഐവൈഎഫ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കനയ്യകുമാര്‍.
സാമ്രാജ്യത്വത്തിന് എപ്പോഴും ഒരു ശത്രുവേണം. അതിനായി സാമ്രാജ്യത്വം സൃഷ്ടിച്ച കൃത്രിമ ശത്രുവാണ് ഇസ്ലാമെന്ന് കനയ്യകുമാര്‍ പറഞ്ഞു. ഇസ്ലാം വിരുദ്ധതയുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അധികാരത്തിലെത്തിയാല്‍ രാജ്യത്ത് നിന്ന് മുസ്ലീംങ്ങളെ നിഷ്കാസിതരാക്കുമെന്ന് പറയുന്ന അമേരിക്കയിലെ റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപിനും ഒരേ നിലപാടാണെന്നും കനയ്യകുമാര്‍ പറഞ്ഞു. ദാരിദ്യവും തൊഴിലില്ലായ്മയുമാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്നം. ഇതില്‍ നിന്ന് ശ്രദ്ധ മാറ്റാണ് നരേന്ദ്രമോദി ബീഫിന്‍റെ രാഷ്ട്രീയം കളിക്കുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജനവും തൊഴിലില്ലായ്മയും ഇല്ലാതാക്കിയാല്‍ എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പാകുമെന്നും കനയ്യകുമാര്‍ പറഞ്ഞു. വന്‍ ആവേശത്തോടെയാണ് കനയ്യകുമാറിന്റെ ഓരോ വാക്കുകളും സദസ്സ് സ്വീകരിച്ചത്. സദസ്സിനെ കൈയ്യിലെടുത്താണ് കനയ്യ കുമാര്‍ വേദി വിട്ടതും.