തികഞ്ഞ ആത്മവിശ്വാസമെന്ന് മുഖ്യമന്ത്രി

Update: 2017-08-29 07:14 GMT
Editor : admin
തികഞ്ഞ ആത്മവിശ്വാസമെന്ന് മുഖ്യമന്ത്രി
Advertising

വികസനവും കരുതലും എന്ന ആശയത്തിന് പൂര്‍ണ പിന്തുണ നല്‍കിയ ജനങ്ങള്‍ യുഡിഎഫിന് ഒരു അവസരം കൂടി നല്‍കും എന്ന് വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. യുഡിഎഫിന്റെ ഐക്യമാണ് അതിന് ഒരു കാരണം. വികസനവും കരുതലും എന്ന ആശയത്തിന് പൂര്‍ണ പിന്തുണ നല്‍കിയ ജനങ്ങള്‍ യുഡിഎഫിന് ഒരു അവസരം കൂടി നല്‍കും എന്ന് വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴയെ അവഗണിച്ച് തുടരന്ന കനത്ത പോളിംഗ് അതിന് തെളിവാണ്. ഞാന്‍ സീറ്റുകളുടെ എണ്ണം പ്രവചിക്കുന്നില്ല. യുഡിഎഫിന് നല്ല വിജയം ഈ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉമ്മന്‍ചാണ്ടി മറുപടി.

Full View

വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ മുഖ്യമന്ത്രി എല്‍ഡിഎഫിന് മറുപടി നല്‍കാന്‍ മറന്നില്ല. ബംഗാളില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കോണ്‍ഗ്രസ്സിന്റെ സഹായം വേണം. ആ പാര്‍ട്ടി കേരളത്തില്‍ കോണ്‍ഗ്രസിനെ നിഷ്‍കാസനം ചെയ്യുമെന്ന് പറഞ്ഞാല്‍ എന്താണ് അവസ്ഥ. അവര്‍ ഇപ്പോള്‍ ജനങ്ങളില്‍ നിന്ന് ഒരുപാട് അകന്നു കഴിയുകയാണ്. അതുകൊണ്ട് യാഥാര്‍ഥ്യം മനസ്സിലാക്കുന്നില്ല. പരസ്യം കൊടുത്തതുകൊണ്ട് മാത്രം ജയിക്കുമെന്ന് കരുതരുത്, സ്ത്രീ സുരക്ഷ എന്ന് പരസ്യത്തില്‍ വലിയ ഹെഡ്ഢിംഗ്. കെ കെ രമയെ ആക്രമിക്കുന്നത് അതിലും വലിയ വാര്‍ത്ത. മദ്യനയം കേരളത്തിലെ ജനങ്ങള്‍ പ്രത്യേകിച്ചും വീട്ടമ്മമാര്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചതാണ്.. എന്നിട്ട് അവരിപ്പോള്‍ എന്താണ് പറയുന്നത്, മദ്യനയം തിരുത്തുമെന്ന്. അതോടെ ജനങ്ങള്‍ക്കെല്ലാം മനസ്സിലായി, എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന്... മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News