എസ് ബി ടി എംപ്ലോയീസ് യൂണിയന്‍ അഖിലേന്ത്യാ ജനറല്‍ കൌണ്‍സില്‍ മലപ്പുറത്ത് തുടങ്ങി
ബാങ്ക് ലയനത്തിനെതിരെ സമരം ശക്തമാക്കും
എസ്.ബി.ടി ബാങ്കുകള്‍ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതിന് പിന്നില്‍ ഹിഡന്‍ അജണ്ട ഉണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. എസ്.ബി.ടി എംപ്ലോയീസ് യൂണിയന്റെ അഖിലേന്ത്യ ജനറല്‍ കൌണ്‍സില്‍ യോഗം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് ലയനത്തിനെതിരെ പുതിയ സമരപരിപാടികള്‍ ജനറല്‍ കൌണ്‍സില്‍ യോഗം തീരുമാനിക്കും.
3 വര്‍ഷം കൂടുമ്പോഴാണ് എസ്.ബി.ടി എംപ്ലോയീസ് യൂണിയന്റെ അഖിലേന്ത്യ സമ്മേളനങ്ങള്‍ ചേരുന്നത്. രണ്ടു സമ്മേളനങ്ങള്‍ക്കിടെ നടക്കുന്ന ജനറല്‍ കൌണ്‍സിലിലാണ് സംഘടനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. മലപ്പുറത്ത് നടക്കുന്ന ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ എസ്.ബി.ടി ഉള്‍പ്പെടെ ഉളള ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതിനുളള തീരുമാനത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ സ്വീകരിക്കുമെന്ന് എസ്.ബി.ടി എംപ്ലോയീസ് യൂണിയന്‍ അഖിലേന്ത്യ പ്രസിഡന്‍റ് മീഡിയാവണ്ണിനോട് പറഞ്ഞു
എല്ലാം ഒന്നാക്കുക എന്ന അജണ്ടയാണ് അസോസിയേറ്റ് ബാങ്കുകള്‍ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതിനു പിന്നിലെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. മലപ്പുറം ടൌണ്‍ഹാളില്‍നടക്കുന്ന ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ 350 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം ജനറല്‍ കൌണ്‍സില്‍ യോഗം സമാപിക്കും.