ബാര്‍കോഴ കേസ്: മാണിക്കെതിരെ പ്രാഥമിക തെളിവുണ്ടെന്ന് വിജിലന്‍സിന്റെ സത്യവാങ്മൂലം
സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം അനിവാര്യമാണെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.
ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രി കെ എം മാണിക്കെതിരെ പ്രാഥമിക തെളിവുണ്ടെന്ന് വിജിലന്‍സിന്റെ സത്യവാങ്മൂലം. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം അനിവാര്യമാണെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.
ബാര്‍ കോഴക്കേസില്‍ തുടര്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. തുരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ എം മാണി സമര്‍പിച്ച ഹരജിയിലാണ് വിജിലന്സിന്റെ സത്യവാങ്മൂലം. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചു.
തനിക്കെതിരെ തെളിവില്ലെന്നാണ് കെ എം മാണിയുടെ ഹരജിയിലെ വാദം. ആദ്യ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും കെ എം മാണി വാദിച്ചു. കൂടുതല്‍ വാദങ്ങള്‍ക്കായി ഹരജി അടുത്ത മാസം ആറാം തിയ്യതിയിലേക്ക് മാറ്റി.