മഴ: കൊച്ചിയിലെ മാലിന്യ നീക്കം താറുമാറായി

Update: 2017-11-04 20:43 GMT
Editor : admin
മഴ: കൊച്ചിയിലെ മാലിന്യ നീക്കം താറുമാറായി
Advertising

ജൈവമാലിന്യങ്ങള്‍ മറ്റ് ഖര മാലിന്യങ്ങളുമായി കൂടിക്കുഴഞ്ഞ സ്ഥിതിയിലായതോടെ മാലിന്യ സംസ്കരണം സാധ്യമാകാത്തതാണ് പ്രശ്നകാരണം.

മഴ കടുത്തതോടെ കൊച്ചിയിലെ മാലിന്യ നീക്കം താറുമാറായി. ജൈവമാലിന്യങ്ങള്‍ മറ്റ് ഖര മാലിന്യങ്ങളുമായി കൂടിക്കുഴഞ്ഞ സ്ഥിതിയിലായതോടെ മാലിന്യ സംസ്കരണം സാധ്യമാകാത്തതാണ് പ്രശ്നകാരണം. മഴക്കാല പൂര്‍വ ശുചീകരണത്തിനായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് അപര്യാപ്തമാണെന്നും കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു.

മഴ ആരംഭിച്ചതിന് ശേഷം കൊച്ചി നഗരത്തിന്റെ ഒട്ടുമിക്ക ഇടങ്ങളിലും ഇതാണ് ഗതി. മാലിന്യ സംസ്കരണം നടക്കേണ്ട ബ്രഹ്മപുരം പ്ലാന്റില് ജൈവമാലിന്യങ്ങള്‍ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിച്ച നല്കണം. മഴ കടുത്തതോടെ ഇത് അസാധ്യമായതാണ് ഇവ റോഡരികുകളില് കുന്നുകൂടുന്നതിന് കാരണം. ഏത് നിമിഷവും നിലം പൊത്താവുന്ന നിലയിലായ ബ്രഹ്മപുരം പ്ലാന്റിന് ഇപ്പോള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരവും നഷ്ടമായി. ഹരിത ട്രിബ്യൂണല്‍ നഗരസഭ അധികൃതര്‍ക്ക് എതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. ഓരോ ഡിവിഷനിലേക്കും 2 ലക്ഷം രൂപ ചിലവഴിച്ചാണ് കൊച്ചി കോര്‍പ്പറേഷന്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നത്. വാര്‍ഡ് തലത്തില് 35000 രൂപ വീതമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇത് അപര്യാപ്തമാണെന്നാണ് കോര്‍റേഷന്റെ വാദം.

കോര്‍പ്പറേഷന്‍ രൂപീകൃതമായ സമയത്ത് 882 പേരെ ശുചീകരണ തൊഴിലാളികളായി നിയമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 144 പേരെ അധികം നിയമിച്ചെങ്കിലും ഇതിന് സര്‍‍ക്കാര്‍ അംഗീകാരം ലഭിച്ചില്ല. 7 മാസത്തെ ശമ്പളം മുടങ്ങിയതോടെ മെയ് 31 ന് കോര്‍പ്പറേഷന്‍ പദ്ധതി ഉപേക്ഷിച്ചു. മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും പണം അപര്യാപ്തമാണെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News