സിപിഎം സ്ഥാനാര്‍ഥി പട്ടിക 16 ന്; എല്‍ഡിഎഫ് പട്ടിക 20 ന്

Update: 2017-11-08 06:44 GMT
Editor : admin
Advertising

സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടിക തയ്യാറാക്കുന്നതിനായി സിപിഎമ്മിന്റെ ജില്ല സെക്രട്ടറിയേറ്റു യോഗങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്.

സിപിഎമ്മിന്റ സ്ഥാനാര്‍ഥി പട്ടിക ഈ മാസം 16നും എല്‍ഡിഎഫിന്റ പട്ടിക 20 നും പ്രഖ്യാപിക്കും. ഘടക കക്ഷികളുമായുളള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം അടുത്തയാഴ്ചയോടെ മുന്നണി സീറ്റ് വിഭജനത്തിലേക്ക് കടക്കും.

തെരഞ്ഞെടുപ്പിന് രണ്ടരമാസം ബാക്കിയുണ്ടെങ്കിലും സ്ഥാനാര്‍ഥി നിര്‍ണ്ണയം വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രചാരണത്തിലേക്ക് കടക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം. സ്ഥാനാര്‍ഥികളുടെ സാധ്യത ലിസ്റ്റ് തയ്യാറാക്കിയതുള്‍പ്പടെ തെരഞ്ഞെടുപ്പിനുളള മുന്നൊരുക്കത്തില്‍ യുഡിഎഫ് നേടിയ മുന്‍തൂക്കം ഇതിലൂടെ മറികടക്കാനാകുമെന്നും മുന്നണി കണക്കുകൂട്ടുന്നു. സിപിഎമ്മിന്റ സ്ഥാനാര്‍ഥി പട്ടിക ഈ മാസം 16 നും എല്‍ഡിഎഫിന്റേത് 20 നും പ്രഖ്യാപിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടിക തയ്യാറാക്കുന്നതിനായി സിപിഎമ്മിന്റെ ജില്ല സെക്രട്ടറിയേറ്റു യോഗങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ഒരാഴ്ചകകം ജില്ല നേതൃത്വങ്ങള്‍ പട്ടിക സംസ്ഥാന കമ്മിറ്റിക്ക് കൈമാറും. വിഎസിന്റെ സ്ഥാനാര്‍ഥിത്വം ഈ മാസം 11 ന് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും തീരുമാനമാകും. സ്ഥാനാര്‍ഥി നിര്‍ണ്ണയം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഘടകകക്ഷികള്‍ക്കും മുന്നണി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News