തടയണയില്‍ മീന്‍പിടിക്കാന്‍ വിഷം കലര്‍ത്തിയത് ഇരുന്നൂറിലധികം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു

Update: 2017-11-08 14:30 GMT
Editor : admin
തടയണയില്‍ മീന്‍പിടിക്കാന്‍ വിഷം കലര്‍ത്തിയത് ഇരുന്നൂറിലധികം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു
Advertising

കുടിവെളളത്തില്‍ വിഷം കലര്‍ത്തിയവരെ പിടികൂടണമെന്ന് ആവശ്യപെട്ട് നാട്ടുകാര്‍ വണ്ടൂര്‍ പൊലീസിന് പരാതി നല്‍കി...

Full View

കുടിവെളള പദ്ധതിയുടെ തടയണയില്‍ വിഷം കലര്‍ത്തിയത് ഇരുനൂറിലധികം കുടുംബങ്ങളുടെ കുടിവെളളം മുട്ടിച്ചു. മീന്‍ പിടിക്കുന്നതിനാണ് വിഷം കലര്‍ത്തിയത്. മലപ്പുറം ജില്ലയിലെ പോരൂര്‍ കിഴക്കേക്കരയിലെ കാക്കത്തോട് കുടിവെളള പന്ധതിയുടെ തടയണയിലാണ് വിഷം കലര്‍ത്തിയത്.

കിഴകേക്കരയിലെ കുടിവെളളക്ഷാമം പരിഹരിക്കുന്നതിനുളള ഏക ആശ്രയമാണ് കാക്കത്തോട് കുടിവെളള പദ്ധതി. ഈ പദ്ധതിയുടെ തടയണയിലാണ് മാരക വിഷം കലര്‍ത്തി മീന്‍ പിടിക്കുന്നത്. വെളളത്തില്‍ വിഷം കലര്‍ന്നതോടെ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊന്തി. കുടിവെളളത്തില്‍ വിഷം കലര്‍ത്തിയത് ജനങ്ങളുടെ കുടിവെളളം മുട്ടിച്ചു.

കടുത്ത ദുര്‍ഗന്ധം വമിക്കുന്ന വെളളത്തില്‍ ജനങ്ങള്‍ക്ക് കുളികാനും കഴിയുന്നില്ല. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും വെളളമില്ലാതെ ജനങ്ങള്‍ വലയുകയാണ്. കുടിവെളളത്തില്‍ വിഷം കലര്‍ത്തിയവരെ പിടികൂടണമെന്ന് ആവശ്യപെട്ട് നാട്ടുകാര്‍ വണ്ടൂര്‍ പൊലീസിന് പരാതി നല്‍കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News