തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേരളത്തിലേക്ക് പണം ഒഴുകുന്നതായി സംശയം; റിസര്‍വ്വ് ബാങ്ക് അന്വേഷിക്കുന്നു
തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ദക്ഷിണ കര്‍ണാടക വഴി കേരളത്തിലേക്ക് പണം ഒഴുകുന്നതായി സംശയം.
തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ദക്ഷിണ കര്‍ണാടക വഴി കേരളത്തിലേക്ക് പണം ഒഴുകുന്നതായി സംശയം. അടുത്തിടെ ദക്ഷിണ കര്‍ണാടകയിലെ ബാങ്കുകള്‍ വഴി നടന്ന വന്‍ തോതിലുള്ള പണം കൈമാറ്റം അന്വേഷിയ്ക്കാന്‍ റിസര്‍വ് ബാങ്ക് നടപടികള്‍ ആരംഭിച്ചു. പണമിടപാട് പരിശോധിയ്ക്കാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടതിന്റെ രേഖ മീഡിയവണിന് ലഭിച്ചു.
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ദക്ഷിണ കര്‍ണാടക വഴി വന്‍തോതില്‍ പണം ഒഴുക്കുന്നുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് അുത്തിടെ നടന്ന പണമിടപാടുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ദക്ഷിണ കര്‍ണാടകയില്‍ പ്രവര്‍ത്തിയ്ക്കുന്ന ബാങ്കുകളുടെ മേഖലാ മേധാവികള്‍ക്കാണ് റിസര്‍വ് ബാങ്ക് ഈ ആവശ്യം ഉന്നയിച്ച് കത്തയച്ചത്. ഒരു പാദവാര്‍ഷികത്തിനിടയില്‍ മുന്‍പെങ്ങുമില്ലാത്ത അത്ര വലിയ തുക പിന്‍വലിച്ചതായി ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ നടപടി. ഒരു ബാങ്കില്‍ നിന്ന് മാത്രം പതിനായിരം കോടി പിന്‍വലിച്ചിട്ടുള്ളതായാണ് റിസര്‍വ് ബാങ്കിന്റെ കത്തില്‍ പറയുന്നത്. മുന്‍പൊരിയ്ക്കലും ഒരു പാദവാര്‍ഷിക കാലയളവില്‍ ഇത്രയും വലിയ തുകയുടെ ആവശ്യകത ഉണ്ടായിട്ടില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ചില വന്‍ വ്യവസായ ഗ്രൂപ്പുകളുടെ അക്കൌണ്ടില്‍ നിന്നാണ് വന്‍ തുക പിന്‍വലിച്ചിട്ടുള്ളതെന്നാണ് അറിയുന്നത്. ദക്ഷിണ കര്‍ണാടകയില്‍ പ്രവര്‍ത്തിയ്ക്കുന്നതും അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ചതുമായ ചില വമ്പന്‍ വ്യവസായ ഗ്രൂപ്പുകളുമായി ബന്ധമുള്ള ചില പാര്‍ട്ടികള്‍ക്ക് കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ ചെലവഴിയ്ക്കുന്നതിനായാണ് ഈ പണം പിന്‍വലിച്ചതെന്നാണ് സംശയം. അയല്‍ സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനാണോ ഇത്രയും പണം പിന്‍വലിച്ചതെന്ന് അന്വേഷിയ്ക്കണമെന്ന് റിസര്‍വ് ബാങ്ക് കത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.