ബാലനീതി നിയമത്തെ തെരഞ്ഞടുപ്പ് പ്രചരണായുധമാക്കി എതിര്‍ കക്ഷികള്‍

Update: 2017-11-23 21:46 GMT
Editor : admin
ബാലനീതി നിയമത്തെ തെരഞ്ഞടുപ്പ് പ്രചരണായുധമാക്കി എതിര്‍ കക്ഷികള്‍
Advertising

അനാഥാലയങ്ങള്‍ക്കും പള്ളിദര്‍സുകള്‍ക്കുമെതിരായ നീക്കമായാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടികളെ മുസ്ലിം സംഘടനകള്‍ കാണുന്നത്.

Full View

ബാലനീതി നിയമത്തില്‍ കൂടുതല്‍ വ്യവസ്ഥകള്‍ ചേര്‍ത്ത് നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കം മലബാറില്‍ തെരഞ്ഞെടുപ്പ് വിഷയമാകുന്നു. അനാഥാലയങ്ങള്‍ക്കും പള്ളിദര്‍സുകള്‍ക്കുമെതിരായ നീക്കമായാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടികളെ മുസ്ലിം സംഘടനകള്‍ കാണുന്നത്. വിഷയം യുഡിഎഫിനെതിരെ ഉപയോഗിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചുകഴിഞ്ഞു.

ബാലനീതി നിയമം കര്‍ശനമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് മുസ്ലിം സംഘടനകള്‍ സംശയിക്കുന്നത്. ഈ നിയമവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി വകുപ്പ് തുടരുന്ന നടപടികള്‍ മൂലം അനാഥാലയങ്ങള്‍ പൂട്ടേണ്ട സ്ഥിതി സംജാതമായെന്നാണ് ആക്ഷേപം.
വകുപ്പ് മന്ത്രി എം കെ മുനീറിനെതിരെ ശക്തമായ നിലപാടുമായി സമസ്ത രംഗത്തുവരികയും ചെയ്തു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന സുന്നി സംഘടനയും ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരാണ്. മലബാറിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ള പ്രചാരണായുധമായി ബാലനീതി നിയമം മാറ്റാനാണ് ഇടതുപക്ഷത്തിന്‍റെ നീക്കം.കോടതിവിധികളുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ മാത്രമാണ് ബാലനീതി നിയമത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചതെന്ന് മന്ത്രി എം കെ മുനീര്‍ പറഞ്ഞു.

ബാലനീതി നിയമവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആക്ഷേപം മറികടക്കാന്‍ മുസ്ലിം ലീഗ് നേതാക്കള്‍ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News