എടിഎം തട്ടിപ്പ് കേസ്: ഗബ്രിയേലിനെ തിരുവനന്തപുരത്തെത്തിച്ചു

Update: 2017-12-14 21:19 GMT
എടിഎം തട്ടിപ്പ് കേസ്: ഗബ്രിയേലിനെ തിരുവനന്തപുരത്തെത്തിച്ചു
Advertising

പ്രതികള്‍ സിം കാര്‍ഡ് സംഘടിപ്പിച്ച കോവളത്തെ കടയുടമയുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Full View

തിരുവനന്തപുരം എടിഎം തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഗബ്രിയേലിനെ തിരുവനന്തപുരത്തെത്തിച്ചു. ഗബ്രിയേല്‍ ഉൾപ്പെടെയുള്ള പ്രതികള്‍ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചത് വ്യാജ രേഖകള്‍ ഉപയോഗിച്ചാണെന്ന് പൊലീസ് കണ്ടെത്തി. സിം കാര്‍ഡ് സംഘടിപ്പിച്ച് നല്‍കിയ കോവളത്തെ കടയുടമ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വൈകീട്ട് 4.30ഓടെയാണ് മുഖ്യപ്രതി ഗബ്രിയേലിനെ പൊലീസ് തിരുവനന്തപുരത്തെത്തിച്ചത്. ഇന്റിഗോ വിമാനത്തില്‍ അഞ്ചംഗ അന്വേഷണ സംഘമാണ് ഇയാളെ കൊണ്ടുവന്നത്. അവിടെ നിന്ന് നേരെ നന്ദാവനത്തെ പൊലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയി. ഇയാളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. നാളെ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരാക്കി കൂടുതല്‍ തെളിവെടുപ്പ് നടത്തും. ഇയാള്‍ താമസിച്ച ഹോട്ടലുകളിലും കവര്‍ച്ച നടത്തിയ എടിഎം കൌണ്ടറുകളിലും തെളിവെടുപ്പിനായി കൊണ്ടുപോകും.

അതിനിടെ ഗബ്രിയേലിന് സിംകാര്‍ഡ് സംഘടിപ്പിച്ച് നല്‍കിയ കോവളത്തെ മൊബൈല്‍ കടയുടമ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കോവളം പൊലീസ് കേസെടുത്തിരുന്നത്. കഴിഞ്ഞ ദിവസം ഗബ്രിയേലില്‍ നിന്ന് രണ്ട് ലക്ഷം രൂപയും ലാപ്ടോപും പൊലീസ് പിടികൂടിയിരുന്നു.

Tags:    

Similar News