ഫാര്‍മസികളില്‍ മരുന്നുകള്‍ സൂക്ഷിക്കുന്നത് അശാസ്ത്രീയമായി
കൂടിയ അന്തരീക്ഷ ഊഷ്മാവില്‍ വെയ്ക്കുന്നത് മരുന്നുകളുടെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്
ഫാര്‍മസികളില്‍ മരുന്നുകള്‍ സൂക്ഷിക്കുന്നത് അശാസ്ത്രീയമായി. 25 ഡിഗ്രി ഊഷ്മാവില്‍ സൂക്ഷിക്കേണ്ട മരുന്നുകളാണ് 40 ഡിഗ്രി അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കുന്നത്. കൂടിയ അന്തരീക്ഷ ഊഷ്മാവില്‍ വെയ്ക്കുന്നത് മരുന്നുകളുടെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ശീതീകരണസംവിധാനം ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശവും ലംഘിക്കപ്പെട്ടു.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലെ ഫാര്‍മസികളിലും ശീതീകരണ സംവിധാനം ഒരുക്കണമെന്ന് 2015ലാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കിയത്. അതിനും മുന്‍പ് തന്നെ ഹൈകോടതിയും ഇത്തരത്തില്‍ ഒരു വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും മരുന്നുകള്‍ സൂക്ഷിക്കുന്ന മിക്ക സര്‍ക്കാര്‍ ഫാര്‍മസികളിലും ശീതീകരണ സംവിധാനമില്ല. സ്വകാര്യ ഫാര്‍മസികളിലും ആശുപത്രികളിലും കൂടിയ അന്തരീക്ഷ ഊഷ്മാവില്‍തനെയാണ് മരുന്നുകള്‍ സൂക്ഷിക്കുന്നത്. എന്നാല്‍ ശാസ്ത്രീയമായി മരുന്നുകള്‍ സൂക്ഷിക്കുന്ന കൂട്ടായ്മകളും ഉണ്ട്. കേരളത്തില്‍ കനത്ത ചൂടില്‍ പകര്‍ച്ച വ്യാധികള്‍ പടരുകയാണ്. ഈ സമയത്ത് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സൂക്ഷിക്കുന്ന മരുന്നുകള്‍ ഫലം ചെയ്യില്ലെന്ന മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് നല്കിയിട്ടുണ്ട്. ഇത് മറ്റ് പലരോഗങ്ങള്‍ക്കും കാരണമാകും.