ഓണത്തിന്റെ വരവറിയിക്കാന്‍ ഓണപ്പൊട്ടന്മാര്‍

Update: 2018-01-05 21:19 GMT
Editor : Subin
ഓണത്തിന്റെ വരവറിയിക്കാന്‍ ഓണപ്പൊട്ടന്മാര്‍
Advertising

ഉത്രാട നാളിലാണ് മാവേലിയുടെ പ്രതിപുരുഷന്‍മാരായ ഓണപ്പൊട്ടന്‍മാരിറങ്ങുന്നത്.

Full View

ഓണം എത്താറായതോടെ ഐശ്വര്യത്തിന്റെ നല്ല നാളുകളെ ഓര്‍മ്മപ്പെടുത്തി ഓട്ടത്തിനുള്ള ഒരുക്കത്തിലാണ് ഓണപ്പൊട്ടന്‍മാര്‍. ഉത്രാട നാളിലാണ് മാവേലിയുടെ പ്രതിപുരുഷന്‍മാരായ ഓണപ്പൊട്ടന്‍മാരിറങ്ങുന്നത്.

തിരുവോണത്തിന്റെ വരവറിയിച്ചാണ് ഉത്രാടം നാളില്‍ ഓണപ്പൊട്ടന്‍മാരിറങ്ങുന്നത്. നാട്ടിന്‍പുറത്തെ വീടുകളില്‍ ക്ഷേമമന്വേഷിച്ച് ഈ ദിനം ഓണപ്പൊട്ടന്‍മാര്‍ ഓട്ടപ്രദക്ഷിണം നടത്തും. മലബാറില്‍ മലയ വിഭാഗത്തിലെ ചുരുക്കം ചില കലാകാരന്‍മാരാണ് ഇപ്പോള്‍ ഓണപ്പൊട്ടന്‍മാരാകുന്നത്. കാലമേറെ മാറിയെങ്കിലും ആചാരങ്ങളും ചിട്ടവട്ടങ്ങളുമെല്ലാം പാലിച്ചാണ് ഉത്രാടനാളിലേക്കുള്ള ഇവരുടെ തയ്യാറെടുപ്പ്. ആറു പതിറ്റാണ്ടിലേറെയായി ഈ അനുഷ്ഠാനത്തിന്റെ ഭാഗമാണ് കുറ്റിയാടി വെള്ളൊലിപ്പില്‍ തറവാട്ടിലെ ഈ കാരണവര്‍.

അത്തത്തിനു തുടങ്ങുന്ന വ്രതം പത്തു ദിവസം നീളം. ഉത്രാടത്തിന് പുലര്‍ച്ചെ തന്നെ ഓണക്കുട ചൂടി വീടുകളിലേക്ക്. ദക്ഷിണയും മുണ്ടുമെല്ലാം സ്വീകരിച്ചാണ് തിരികെയെത്തുക. മഹാബലിയുടെ നല്ലനാളുകളെ ഓര്‍മപ്പെടുത്തി ഓണക്കാലം കഴിയുമ്പോള്‍ അത്ര നിറപ്പകിട്ടില്ലാത്ത ജീവിതത്തിലേക്ക് ഇവരും മടങ്ങും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News