മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിയുടെ നിലപാട് ശരിയെന്ന് ജയരാജന്‍

Update: 2018-01-09 14:29 GMT
Editor : admin
മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിയുടെ നിലപാട് ശരിയെന്ന് ജയരാജന്‍
Advertising

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ശരിയെന്ന് മന്ത്രി ഇപി ജയരാജന്‍. രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള പിരി മുറുക്കത്തിന് പ്രസ്താവനയോടെ അയവു വന്നിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ശരിയെന്ന് മന്ത്രി ഇപി ജയരാജന്‍. രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള പിരി മുറുക്കത്തിന് പ്രസ്താവനയോടെ അയവു വന്നിട്ടുണ്ട്. സംഘര്‍ഷമുണ്ടാക്കുകയല്ല വേണ്ടത്. അതിരപ്പിള്ളി വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഇപി ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

വിഎസ് അച്യുതാനന്ദന്‍ യെച്ചൂരിക്ക് കത്ത് കൊടുത്തിട്ടുണ്ടെങ്കില്‍ അതിലെന്താണ് തെറ്റെന്നും ജയരാജന്‍ ചോദിച്ചു. വിഎസിന്റെ പദവി സംബന്ധിച്ച് തീരുമാനമായാല്‍ ജനങ്ങളെ അറിയിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിന്റെയും പിസി ജോര്‍ജിന്റേയും പിന്തുണ സ്വീകരിക്കില്ല. ജേക്കബ് തോമസിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്രത്തിന്റെ ശിപാര്‍ശയുണ്ടായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News