വിജ്ഞാപനം ഇറങ്ങി; ആദ്യ ദിനം 17 പത്രികകള്‍

Update: 2018-01-30 02:24 GMT
Editor : admin
വിജ്ഞാപനം ഇറങ്ങി; ആദ്യ ദിനം 17 പത്രികകള്‍
Advertising

ഏപ്രില്‍ 29 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി.

Full View

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം പുറത്തുവന്നതോടെ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുതുടങ്ങി. ഏപ്രില്‍ 29നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി.

ആദ്യ ദിനം 17 പേരാണ് പത്രിക സമര്‍പ്പിച്ചത്. മഞ്ചേശ്വരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിഎച്ച് കുഞ്ഞമ്പുവാണ് ആദ്യപത്രിക നല്‍കിയത്. ജില്ലയിലെ തൃക്കരിപ്പൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ രാജഗോപാലും പത്രിക സമര്‍പ്പിച്ചു. തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് വി മുരളീധരന്‍, വട്ടിയൂര്‍കാവില്‍ കെ മുരളീധരന്‍, കാട്ടാക്കടയില്‍ എന്‍ ശക്തന്‍ എന്നിവരാണ് പത്രിക നല്‍കിയവര്‍.

പാലായില്‍ കെ എം മാണി, കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും കാഞ്ഞിരപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ അഡ്വ. വി ബി ബിനുവും പത്രിക നല്‍കി. വടകരയിലെ യു‍ഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനും ഇന്ന് പത്രിക സമര്‍പ്പിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News