പാല പിടിക്കാന്‍ പി സി ജോര്‍ജിനെ മാണി കൂട്ടു പിടിക്കുന്നു?
പാലയില്‍ പരുങ്ങലിലായ കെ.എം മാണി പിസി ജോര്‍ജിന്റെ സഹായം തേടിയതായാണ് എതിരാളികളുടെ ആക്ഷേപം.
കെ.എം മാണിയും പിസി ജോര്‍ജും തമ്മില്‍ ധാരണയിലായന്ന പ്രചരണം പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ കൊഴുക്കുന്നു. പരസ്പരം സഹായിക്കാന്‍ ഇരുവരും തീരുമാനച്ചെന്ന ആരോപണമാണ് എല്‍ഡിഎഫ് ഉയര്‍ത്തുന്നത്. എന്നാല്‍ പരസ്പര നീക്കുപോക്കുകളൊന്നും ഇല്ലെന്ന് കെ.എം മാണിയും, പി ജോര്‍ജ്ജും മീഡിയാവണ്ണിനോട് പ്രതികരിച്ചു.
പാലയില്‍ പരുങ്ങലിലായ കെ.എം മാണി പിസി ജോര്‍ജിന്റെ സഹായം തേടിയതായാണ് എതിരാളികളുടെ ആക്ഷേപം. പൂഞ്ഞാറില്‍ വിജയിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ ജോര്‍ജ് മാണിയെ കൂട്ടുപിടിച്ചതായി എല്‍ഡിഎഫും പറയുന്നു.കഴിഞ്ഞ ദിവസം പൂഞ്ഞാറില്‍ സംസാരിച്ച കെ.എം മാണി പിസി ജോര്‍ജ്ജിനേയും,പാലയില്‍ പ്രസംഗിച്ച ജോര്‍ജ്ജ് കെ.എം മാണിയേയും രൂക്ഷമായി വിമര്‍ശിക്കാതിരുന്നത് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നുണ്ട്.എന്നാല്‍ ആരോപണങ്ങള്‍ തള്ളിക്കളയുകയാണ് കെ.എം മാണി
പൂഞ്ഞാറില്‍ യുഡിഎഫിലെ ജോര്‍ജുകുട്ടി ആഗസ്തി വിജയിച്ചാലും, പിസി ജോര്‍ജ് വിജയിച്ചാലും കേരളാകോണ്‍ഗ്രസ് എമ്മിന്‍റെ അക്കൌണ്ടില്‍ വരുമെന്ന പ്രചരണം ശരിയല്ലന്ന നിലപാടിലാണ് പി.സി ജോര്‍ജ്.തനിക്ക് കിട്ടാനിടയുള്ള എല്‍ഡിഎഫ് വോട്ട് ഭിന്നിപ്പിക്കാനുള്ള തന്ത്രമായി പ്രചരണത്തെ കാണുന്നു..
പാലയില്‍ വെള്ളാപ്പള്ളി നടേശനുമായി കെ.എം മാണി ധാരണയിലായെന്ന ആരോപണവും ഉയരുന്നുണ്ട്.