നീയൊക്കെ ആണ്‍പിള്ളേരോട് കളിക്കെടാ: നടിയെ ആക്രമിച്ചവരോട് മേജര്‍ രവി

Update: 2018-02-15 15:54 GMT
Editor : Sithara
നീയൊക്കെ ആണ്‍പിള്ളേരോട് കളിക്കെടാ: നടിയെ ആക്രമിച്ചവരോട് മേജര്‍ രവി
Advertising

പൊലീസ് പിടിക്കുന്നതിന് മുന്‍പ് ആണ്‍പിള്ളേരുടെ കയ്യില്‍ പെടാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചോ. ചങ്കൂറ്റമുള്ള പട്ടാളക്കാരനാ പറയുന്നതെന്ന് മേജര്‍ രവി

നീയൊക്കെ ആണ്‍പിള്ളേരോട് കളിക്കെടാ എന്ന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയോട് സംവിധായകന്‍ മേജര്‍ രവി. പൊലീസ് പിടിക്കുന്നതിന് മുന്‍പ് ആണ്‍പിള്ളേരുടെ കയ്യില്‍ പെടാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചോ. ചങ്കൂറ്റമുള്ള പട്ടാളക്കാരനാ പറയുന്നത്. അമ്മ പെങ്ങന്മാരെ നോക്കാന്‍ പോലും നിന്നെപ്പോലുള്ളവര്‍ ധൈര്യപ്പെടില്ല എന്നും മേജര്‍ രവി ഫേസ് ബുക്കില്‍ കുറിച്ചു.

അതേസമയം ''ആണത്തം'', "തന്തക്ക് പിറക്കൽ" "ആണുങ്ങളോട് കളിക്കെടാ" ഒക്കെത്തന്നെയാണ് ആ വിഷച്ചെടിയുടെ വിത്തുകളെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. അതിനെതിരെയാണ് നിങ്ങൾ സംസാരിക്കുന്നതെങ്കിൽ നിങ്ങൾ വാരിവിതച്ചുകൊണ്ടിരിക്കുന്ന ആ വിത്തുകൂട ആദ്യം വലിച്ചെറിയുക. ഒരുകൈകൊണ്ട് അറുക്കുകയും മറുകൈകൊണ്ട് വിതയ്ക്കുകയും ചെയ്യാതിരിക്കുകയെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News