പള്ളിയോട അപകടം: സുരക്ഷാ മുന്‍കരുതലുകള്‍ അപര്യാപ്തമെന്ന് പരാതി

Update: 2018-03-04 01:34 GMT
പള്ളിയോട അപകടം: സുരക്ഷാ മുന്‍കരുതലുകള്‍ അപര്യാപ്തമെന്ന് പരാതി
Advertising

വള്ളംകളികള്‍ക്കും ആറന്മുള വള്ളസദ്യക്കായി പമ്പാനദിയില്‍ രണ്ടര മാസത്തോളം നടക്കുന്ന ജലഗതാഗതത്തിനും കൂടുതല്‍ സുരക്ഷ വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

Full View

ആറന്മുളയില്‍ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകളുടെ അപര്യാപ്തതയെ കുറിച്ച് പരാതി ശക്തമാകുന്നു. വള്ളംകളികള്‍ക്കും ആറന്മുള വള്ളസദ്യക്കായി പമ്പാനദിയില്‍ രണ്ടര മാസത്തോളം നടക്കുന്ന ജലഗതാഗതത്തിനും കൂടുതല്‍ സുരക്ഷ വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

ആറന്മുള വള്ളസദ്യ മുതല്‍ ഉത്തൃട്ടാതി ജലമേള വരെ ഓണക്കാലം കഴിയുവോളം നടത്തപ്പെടുന്ന ജലമേളകള്‍ക്ക് പലപ്പോഴും മതിയായ സുരക്ഷാ മുന്‍കരുതല്‍ ഉണ്ടാകാറില്ല. ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ചകളുടെ ഒടുവിലത്തെ ഉദാഹരണമാണ് ആറന്മുളയിലെ അപകടം. പള്ളിയോടങ്ങളുടെ വലിയ നിര തന്നെ പമ്പയാറ്റിലൂടെ ആറന്മുളയില്‍ ഇക്കാലയളവില്‍ എത്തുന്നുണ്ട്. എന്നാല്‍ വള്ളങ്ങള്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്താറില്ല.
സാധാരണ ഗതിയില്‍ വള്ളസദ്യയ്ക്കായി പ്രത്യേക സുരക്ഷ ഒരുക്കാറില്ല. എന്നാല്‍ ഇത്തവണ പള്ളിയോട സേവസംഘം സ്വന്തം നിലയ്ക്ക് സുരക്ഷയ്ക്കായി ബോട്ടുകള്‍ ഏര്‍പ്പെടുത്തിയതുകൊണ്ടാണ് അപകടത്തിന്റെ ആഴം കുറയ്ക്കാനായത്.

പള്ളിയോടങ്ങള്‍ക്ക് മികച്ച ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തേണ്ടതുണ്ട്, ലൈഫ്ജാക്കറ്റുകള്‍ എല്ലാ വള്ളങ്ങളിലും വിതരണം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളും വേണം. മുങ്ങല്‍ വിദഗ്ധര്‍, ദുരന്തനിവാരണ സേന എന്നിവരുടെ സേവനം ഉറപ്പാക്കുക മൂന്ന് സുരക്ഷാ ബോട്ടെങ്കിലും ദ്രുതകര്‍മ്മ സേനയുടെ സഹായത്തോടെ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്. വിനോദ സഞ്ചാര വികസനത്തിനായി മികച്ച പദ്ധതി തുകകള്‍ നീക്കിവെക്കാറുണ്ടെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് സര്‍ക്കാര്‍ തലത്തിലടക്കം പലപ്പോഴും ഉണ്ടാകാറുള്ളതെന്നാണ് പള്ളിയോട സേവാസംഘം ഉള്‍പ്പെടെ ഉയര്‍ത്തുന്ന വിമര്‍ശം.

Tags:    

Similar News