കൊല്ലം കലക്ട്രേറ്റ് സ്ഫോടനം: പൊലീസ് ഇരുട്ടില്‍ തപ്പുന്നു
കളക്ടറേറ്റിലെ സിസിടിവി യില്‍ ദൃശ്യങ്ങള്‍ പതിയാതിരുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുകയാണ്.
കൊല്ലം കളക്ടറേറ്റിലെ സ്‌ഫോടനം സംബന്ധിച്ച അന്വേഷണത്തില്‍ ആദ്യ ദിനം പൊലീസിന് സൂചനകളൊന്നും ലഭിച്ചില്ല. കൊട്ടാരക്കര പൂത്തൂരില്‍ രണ്ട് ദിവസം മുന്‍പ് ഉണ്ടായ സംഘര്‍ഷം കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. കളക്ടറേറ്റിലെ സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിയാതിരുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുകയാണ്.
കളക്ടറേറ്റിലെ സ്‌ഫോടനം സംബന്ധിച്ച് അന്വേഷണം ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് നടത്തുന്നത്. സംസ്ഥാനത്ത് പ്രവര്‍ത്തിച്ച് വരുന്ന അഞ്ച് സംഘടനകളെയും പ്രഥമദൃഷ്ട്യ സംശയമുളള ആറ് വ്യക്തികളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊട്ടാരക്കര പുത്തൂരില്‍ രണ്ട് ദിവസം മുന്‍പ് ഉണ്ടായ അക്രമസംഭവവവും അന്വേഷിക്കുന്നുണ്ട്. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള സംഘടനയ്ക്ക് സ്‌ഫോനത്തില്‍ ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ സംഘടനയുടെ മൂന്നു പ്രവര്‍ത്തര്‍ തലയ്ക്ക് പരിക്കേറ്റ് കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാല് പേരെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി വരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
അതേസമയം കളക്ടറേറ്റിലെ സി.സി.ടി.വി യില്‍ ദൃശ്യങ്ങള്‍ പതിയാതിരുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുകയാണ്. 12 സി.സി.ടി.വി ക്യാമറകളും അന്വേഷണ സംഘം പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം.